Swararaagamadhuthookum ...
Movie | Vandikkaari (1974) |
Movie Director | P Subramaniam |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | KJ Yesudas |
Play Song |
Audio Provided by: Dr. Susie Pazhavarical |
Lyrics
Lyrics submitted by: Dr. Susie Pazhavarical Swararaagamadhuthookum swarnnachilambinakal swarggeeyalahariyil kilungee (swararaagamadhuthookum......) aramanikkinginikal sarigamaa.... aramanikkinginikal sarigama paadi apsaranarthakipolaadi... (swararaagamadhuthookum.....) magasanidhani gaga ma gaa dhamagama nidhapadhani ri saa magasani dhani ninidhadha nidhama gaa dhaa... magasani dhani gagarigamaga gariga gagapa gapadha ridhani - 2 saa ni dha pa ga dha gamadhanisa padhanisa dhanisaa-2 aadee vaarmudi mukilpol ozhuki ardhachandra sahitham thirunetti thilangi thilangi nin mukham vilangi kalamozhithennalil poonthukililaki (swararaagamadhuthookum.....) Pullaankuzhal paattu kelkkumpol priya radhayaay madhavane thedi nadakkum poovanangal poothulayumpol priya menakayaay maamuniye thedi nadakkum kaamadevan daanamekidum malarambukal kannukalil nee niracheedum devalokasundariyaay nee hrudayangalil maadakamaam narthanamaadum Pullaankuzhal paattu kelkkumpol priyaraadhayaay madhavane thedi nadakkum | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സ്വരരാഗമധുതൂകും സ്വര്‍ണ്ണച്ചിലമ്പിണകള്‍ സ്വര്‍ഗ്ഗീയലഹരിയില്‍ കിലുങ്ങീ (സ്വരരാഗമധുതൂകും.....) അരമണിക്കിങ്ങിണികള്‍ സരിഗമാ.... അരമണിക്കിങ്ങിണികള്‍ സരിഗമ പാടീ അപ്സരനര്‍ത്തകിപോലാടീ..... (സ്വരരാഗമധുതൂകും.......) മഗസനിധനി ഗഗ മ ഗാ ധമഗമ നിധപധനി രി സാ മഗസനി ധനി നിനിധധ നിധമ ഗാ ധാ... മഗസനി ധനി ഗഗരിഗമഗ ഗരിഗ ഗഗപ ഗപധ രിധനി - 2 സാ നി ധ പ ഗ ധ ഗമധനിസ പധനിസ ധനിസാ-2 ആടീ വാർമുടി മുകിൽപോലൊഴുകി അർദ്ധചന്ദ്രസഹിതം തിരുനെറ്റി തിളങ്ങി തിളങ്ങീ നിൻ മുഖം വിളങ്ങി കളമൊഴിത്തെന്നലിൽ പൂന്തുകിലിളകി (സ്വരരാഗമധുതൂകും.....) പുല്ലാങ്കുഴൽ പാട്ടു കേൾക്കുമ്പോൾ പ്രിയ രാധയായ് മാധവനെ തേടി നടക്കും പൂവനങ്ങൾ പൂത്തുലയുമ്പോൾ പ്രിയ മേനകയായ് മാമുനിയെ തേടി നടക്കും കാമദേവൻ ദാനമേകിടും മലരമ്പുകൾ കണ്ണുകളിൽ നീ നിറച്ചീടും ദേവലോക സുന്ദരിയായ് നീ ഹൃദയങ്ങളിൽ മാദകമാം നർത്തനമാടും പുല്ലാങ്കുഴൽ പാട്ടു കേൾക്കുമ്പോൾ പ്രിയ രാധയായ് മാധവനെ തേടി നടക്കും |
Other Songs in this movie
- Idavappaathikkoluvarunnu
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan