View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അറിയാത്ത ജീവിതയാത്ര തന്‍ ...

ചിത്രംകനല്‍ക്കിരീടം (2002)
ചലച്ചിത്ര സംവിധാനംകെ ശ്രീക്കുട്ടന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ariyaatha jeevitha yaathra than vazhi neele
malaralla muna koortha multhadangal
thanalilla thaangilla thazhukunna karamilla
thaliranichaarthilla venal maathram
doore.....azhimukhathirulinte kadalu maathram
(ariyaatha)

evideninno veena kanaloothiyulliloru
paka valarnnagnippralayamaakki (evide)
vana pushpa nirakale chaaramaakki - praana-
marubhoomiyil chudala nrithamaadi - kanni-
mannilo chorappuzhayozhukki
(ariyaatha)

evide samaadhaanam evideyaa saanthwanam
evideyaanartham ennariyuvolam (evide)
nila thetti mizhi pothi andhakaarathinte
paduvazhithaarakalil odiyethi - oduvil
oduvil nee nithyamaayenthu nedi?
oduvil nee nithyamaayenthu nedi?
enthu nedi?
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അറിയാത്ത ജീവിതയാത്രതന്‍ വഴി നീളെ
മലരല്ല മുനകൂര്‍ത്ത മുള്‍ത്തടങ്ങള്‍
തണലില്ല താങ്ങില്ല തഴുകുന്ന കരമില്ല
തളിരണിച്ചാര്‍ത്തില്ല വേനല്‍ മാത്രം
ദൂരെ .....അഴിമുഖത്തിരുളിന്റെ കടല് മാത്രം
(അറിയാത്ത)

എവിടെനിന്നോ വീണ കനലൂതിയുള്ളിലൊരു
പക വളര്‍ത്തഗ്നിപ്രളയമാക്കി (എവിടെനിന്നോ)
വനപുഷ്പ നിരകളെച്ചാരമാക്കി - പ്രാണ-
മരുഭൂമിയില്‍ ചുടലനൃത്തമാടി - കന്നി-
മണ്ണിലോ ചോരപ്പുഴയൊഴുക്കി
(അറിയാത്ത)

എവിടെ സമാധാനം എവിടെയാ സാന്ത്വനം
എവിടെയാണര്‍ഥമെന്നറിയുവോളം (എവിടെ സമാധാനം)
നിലതെറ്റി മിഴിപൊത്തി അന്ധകാരത്തിന്റെ
പടുവഴിത്താരകളിലോടിയെത്തി - ഒടുവില്‍
ഒടുവില്‍ നീ നിത്യമായെന്തു നേടി?
ഒടുവില്‍ നീ നിത്യമായെന്തു നേടി?
എന്തു നേടി?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആഴിത്തിരകള്‍ (ആണ്‍)
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ആഴിത്തിരകള്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
നിലാവെ നീയെന്‍ മനസ്സിന്റെ തീരം
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ദൈവസ്നേഹം
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
സൗഗന്ധികം
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ചിരിക്കുമ്പോള്‍ കൂടെ (Resung from Kadal)
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഒരു പുഞ്ചിരിയില്‍
ആലാപനം : ടി ജെന്‍സണ്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്