View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒന്നാം തുമ്പി ...

ചിത്രംമന്ത്രിക്കൊച്ചമ്മ (1998)
ചലച്ചിത്ര സംവിധാനംരാജന്‍ സിതാര
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്, ദലീമ

വരികള്‍

Added by Kalyani on January 12, 2011

ഒന്നാം തുമ്പീ ഓരിലത്തുമ്പീ ഇന്നീ വീട്ടില്‍ സന്തോഷം
ഉള്ളതുപോലെ ഓണം കൊണ്ടാല്‍ എല്ലാനാളും ഉല്ലാസം
നിറഞ്ഞുവാഴും നേരം ഇവളെന്നും തോഴി
സ്വരം തെളിഞ്ഞു പാടും നേരം ഇവളേതോ ദേവി
കളിക്കൂടു്...കിളിക്കൂടു്...ഞങ്ങള്‍ താമസിക്കും വീടു്..
ഒന്നാം തുമ്പീ ഓരിലത്തുമ്പീ ഇന്നീ വീട്ടില്‍ സന്തോഷം
ഉള്ളതുപോലെ ഓണം കൊണ്ടാല്‍ എല്ലാനാളും ഉല്ലാസം

വിണ്ണിന്‍ കുടക്കീഴില്‍ ഒന്നായ്ത്തീരും ഞങ്ങള്‍
മണ്ണിന്‍ വരമെല്ലാം ഒന്നായ് നേടും ഞങ്ങള്‍
മൂലോക നന്മകള്‍ മുത്താക്കി മാറ്റും
മൂവന്തിത്താലവും പൂകൊണ്ടു മൂടും
തങ്കനിലാവിന്‍ പായനിവര്‍ത്തും താരാട്ടല്ലോ സ്നേഹം
ഒന്നാം തുമ്പീ ഓരിലത്തുമ്പീ ഇന്നീ വീട്ടില്‍ സന്തോഷം
ഉള്ളതുപോലെ ഓണം കൊണ്ടാല്‍ എല്ലാനാളും ഉല്ലാസം

മുത്തും മുടിപ്പൊന്നും ചൂടാനായ് നീ വന്നൂ
ചിത്തം മലരാക്കും പത്തരമാറ്റായ് നിന്നൂ
പാടാത്ത പാട്ടിലും പ്രാണന്റെ താളം
കാണാത്ത രാവിലും കര്‍പ്പൂരനാളം
കുഞ്ഞാറ്റക്കിളിക്കുമ്മ കൊടുക്കാന്‍ കൂടണയുന്നൂ സ്നേഹം
(ഒന്നാം തുമ്പീ...)

 

----------------------------------

Added by Kalyani on January 12, 2011

Onnaam thumpee orilathumpee innee veettil santhosham
ullathupole onam kondaal ellaa naalum ullaasam..
niranju vaazhum neram ivalennum thozhi
swaram thelinju paadum neram ivaletho devi
kalikkoodu...kilikkoodu...njangal thaamasikkum veedu
onnaam thumpee orilathumpee innee veettil santhosham
ullathupole onam kondaal ellaa naalum ullaasam..

vinnin kudakkeezhil onnaaytheerum njangal
mannin varamellaam onnaay nedum njangal
mooloka nanmakal muthaakki maattum
moovanthithaalavum pookondu moodum
thankanilaavin paaya nivarthum thaaraattallo sneham
onnaam thumpee orilathumpee innee veettil santhosham
ullathupole onam kondaal ellaa naalum ullaasam..

muthum mudipponnum choodaanaay nee vannuu
chitham malaraakkum patharamaattaay ninnuu
paadaatha paattilum praanante thaalam
kaanaatha raavilum karppoora naalam
kunjaattakkilikkumma kodukkaan koodanayunnuu sneham
(onnaam thumpee...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൂടെവിടെ കൂടെവിടെ ഓ മൃദുലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
ഒന്നാം തുമ്പി
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
ദേവലോകമാണൊ
ആലാപനം : ദലീമ, മനോജ്‌ കൃഷ്ണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
റാന്തൽ വെളിച്ചത്തിൽ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
പൂ വിരിഞ്ഞ പോലെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
ഹൃദയമുരളിയുടെ രാഗം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
കൂടെവിടെ കൂടെവിടെ ഓ മൃദുലേ
ആലാപനം : ദലീമ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
അന്തിമുകിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര