View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ചാടി ചുണ്ടത്തും ...

ചിത്രംഅർജ്ജുനൻ പിള്ളയും അഞ്ചു മക്കളും (1997)
ചലച്ചിത്ര സംവിധാനംചന്ദ്രശേഖരന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംമോഹന്‍ സിതാര
ആലാപനംകെ എസ്‌ ചിത്ര, കോറസ്‌

വരികള്‍

Added by vikasvenattu@gmail.com on August 4, 2010

മഞ്ചാടിച്ചുണ്ടത്തും സിന്ദൂരപ്പൂ
താഴമ്പൂക്കന്നത്തും മൈലാഞ്ചിപ്പൂ
കല്യാണം കൂടുമ്പം കൈതോന്നിപ്പൂ
കണ്ടില്ലേ പെണ്ണിന്ന് കാന്താരിപ്പൂ
കാണാക്കിനാവിന്റെ പീലിയും വീശി
കാമന്റെ മാമയിലാടും കണ്ണിൽ
കണ്ണാടിച്ചേലൊത്ത താരമ്പച്ചെപ്പേ
കാണുന്നതെന്തെല്ലാം മായാമുത്തേ
(മഞ്ചാടി...)

ആയില്യം കാവിൽ ആലോലം കാറ്റിൽ
ആവാരംപൂ നുള്ളി മുടിയൊരുക്കി
എള്ളെണ്ണ കാച്ചി മെയ്യാകെ പൂശി
നീരാടിച്ചയ്യയ്യോ മനസ്സിളക്കി
കല്യാണപ്പാട്ടിൻ ചില്ലിണച്ചോട്ടിൽ
നാണം മറന്നാടാൻ
നീലിച്ച രാവിൽ കാലൊച്ച കേൾക്കാൻ
കാതോർത്തു നീ നിൽക്കെ
മെയ് പുൽകീടാനും നൽകീടാനും
മാരൻ ചൊല്ലും കാര്യം
ആരോടും മിണ്ടല്ലേ
പെണ്ണേ ആരോടും മിണ്ടല്ലേ
(മഞ്ചാടി...)

ചൂടാത്ത പൂവേ പാടാത്ത പ്രാവേ
ചൂതാടിപ്പന്താടും കളിയരങ്ങിൽ
തേനീയല്‍പ്പാറ്റേ രാവേറിക്കാറ്റേ
കോടാങ്കിശ്ശീലൂറും വളകിലുക്കം
ആ നല്ല കാലം ആനന്ദജാലം
ആവേശപ്പൂക്കാലം
തേടുന്ന കൈയ്യും കൂടുന്ന മെയ്യും
നേടുന്നു താതെയ്യം
പിച്ചാപിച്ചാ വച്ചെത്തുമ്പോൾ
ആരീരാരം പാടാൻ ആരെയും കൂട്ടല്ലേ
പെണ്ണേ ആരെയും കൂട്ടല്ലേ...
(മഞ്ചാടി...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എവിടെ നിന്‍ ദൈവാംശം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
വെള്ളി കിണ്ണം നിറഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
മോഹം മനസ്സിലിട്ട്
ആലാപനം : കോറസ്‌, പ്രദീപ്‌ സോമസുന്ദരം   |   രചന : ബിച്ചു തിരുമല   |   സംഗീതം : മോഹന്‍ സിതാര