View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അന്തി ചായുന്ന നിന്‍ കവിള്‍ത്തടം ...

ചിത്രംസുമംഗലി ഭവ (2000)
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംനടേശ്‌ ശങ്കര്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

അന്തികായുന്ന നിൻ കവിൾത്തടം
സ്വന്തമാക്കാൻ കൊതിച്ചു ഞാൻ
കൊണ്ടൽ മേയുന്ന നിന്റെ കൈശികം
കണ്ടു മയിലായ് മദിച്ചു ഞാൻ
പ്രണയരോഗത്തിനാൽ
പിരിയിളക്കം ഫലം
ആ .. പ്രണയരോഗത്തിനാൽ
പിരിയിളക്കം ഫലം ഹേയ്
അന്തികായുന്ന നിൻ കവിൾത്തടം
സ്വന്തമാക്കാൻ കൊതിച്ചു ഞാൻ..ഹേയ് ...

നിന്റെ ലോചനത്തിന്റെ സീമയിൽ
നീലവിൺകുട നിവർന്നതോ
നിത്യനിർവൃതി വിടർന്നു വന്നതോ
നീലസാഗരമലിഞ്ഞതോ
പറയു നീ സുന്ദരീ
പരമചേതോഹരീ
പറയു നീ സുന്ദരീ
പരമചേതോഹരീ
പ്രണയരോഗത്തിനാൽ
പിരിയിളക്കം ഫലം
പ്രണയരോഗത്തിനാൽ
പിരിയിളക്കം ഫലം ഹ
അന്തികായുന്ന നിൻ കവിൾത്തടം
സ്വന്തമാക്കാൻ കൊതിച്ചു ഞാൻ
ഹേയ് ... ഹഹഹ ...

രാഗവിഭ്രമം ചേർന്ന ചുണ്ടിണയിൽ
മൂകഗന്ധർവ്വ ഗാനമോ
പത്മതീർത്ഥമഴകോടുണർന്നതോ
പാൽനിലാവലയുറഞ്ഞതോ
പറയൂ നീ കണ്മണീ
പർവ്വശശിശോഭിനീ
പറയൂ നീ കണ്മണീ
പർവ്വശശിശോഭിനീ
പ്രണയരോഗത്തിനാൽ
പിരിയിളക്കം ഫലം ഹാ
പ്രണയരോഗത്തിനാൽ
പിരിയിളക്കം ഫലം
(അന്തികായുന്ന ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദ്രോണ പുഷ്പഹാരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍
ഒരു പ്രേമഗാനം നീ പാടിവാ കാറ്റേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍
പാടാനറിയില്ല എങ്കിലും മാനസം
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍
പോകാതെ പോകാതെ
ആലാപനം : രാധിക തിലക്‌, വിശ്വനാഥ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍
ഒരു പ്രേമഗാനം (D)
ആലാപനം : കെ ജെ യേശുദാസ്, രാധിക തിലക്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍