View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടാനറിയില്ല എങ്കിലും മാനസം ...

ചിത്രംസുമംഗലി ഭവ (2000)
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംനടേശ്‌ ശങ്കര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on June 29, 2010
പാടാനറിയില്ല എങ്കിലും മാനസം
പാടുവാന്‍ മോഹിച്ചുപോയി
ആ നീലക്കണ്ണുകള്‍ എന്നിലുറങ്ങുന്ന
സപ്തസ്വരങ്ങളെ തൊട്ടുണര്‍ത്തി
(പാടാനറിയില്ല)

നര്‍‌ത്തനമാടുന്ന കോലമയിലിന്റെ
ഷഡ്‌ജസ്വരമെന്നില്‍ തേന്‍ നിറച്ചു
ക്രൗഞ്ചക്കിളിയുടെ കൊഞ്ചലില്‍‌നിന്നല്ലോ
മധ്യമമെന്തെന്നു ഞാനറിഞ്ഞു
പ്രകൃതീ നീയൊരു പാട്ടുകാരി
ആരെയും പാടിക്കും കൂട്ടുകാരി
ദേവാമൃതത്തിന്റെ നാട്ടുകാരി
(പാടാനറിയില്ല)

പുള്ളിക്കുയിലിന്റെ കൂജനം കേട്ടപ്പോള്‍
പഞ്ചമമെന്തെന്നു ഞാനറിഞ്ഞു
അശ്വ-നിനാദത്തില്‍ ധൈവതം കേട്ടു ഞാന്‍
വിശ്വം മുഴുവനും ഗാനമയം
പ്രകൃതീ നീയൊരു പാട്ടുകാരി
ആരെയും പാടിക്കും കൂട്ടുകാരി
ദേവാമൃതത്തിന്റെ നാട്ടുകാരി
(പാടാനറിയില്ല)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on May 2, 2011

Paadaanariyilla enkilum maanasam
paaduvaan mohichu poyi
aa neelakkannukal ennilurangunna
saptha swarangale thottunarthi
(Paadaanariyilla..)

Narthanamaadunna kolamayilinte
shadja swaramennil then nirachu
krounchakkiliyude konchalil ninnallo
madhyamamenthennu njaanarinju
prakruthee neeyoru paattukaari
aareyum paadikkum koottukaari
devaamrithathinte naattukaaree
(Paadaanariyilla..)

Pullikkuyilinte koojanam kettappol
panchamamenthennu njaanarinju
aswa ninaadathil dhaivatham kettu njaan
viswam muzhuvanum gaanamayam
prakruthee neeyoru paattukaari
aareyum paadikkum koottukaari
devaamrithathinte naattukaaree
(Paadaanariyilla..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്തി ചായുന്ന നിന്‍ കവിള്‍ത്തടം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍
ദ്രോണ പുഷ്പഹാരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍
ഒരു പ്രേമഗാനം നീ പാടിവാ കാറ്റേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍
പോകാതെ പോകാതെ
ആലാപനം : രാധിക തിലക്‌, വിശ്വനാഥ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍
ഒരു പ്രേമഗാനം (D)
ആലാപനം : കെ ജെ യേശുദാസ്, രാധിക തിലക്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍