View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പോകാതെ പോകാതെ ...

ചിത്രംസുമംഗലി ഭവ (2000)
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംനടേശ്‌ ശങ്കര്‍
ആലാപനംരാധിക തിലക്‌, വിശ്വനാഥ്‌

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

പോകാതെ പോകാതെ നീ പെൺകിടാവേ
അനുരാഗ വനിയിലെ അരിമുല്ലപ്പൂവേ
പോകാതെ പോകാതെ നീയെന്‍ കിനാവേ
പൊലിയുമെന്‍ മനസ്സിലെ മലർവെണ്ണിലാവേ ...
(പോകാതെ ...)

കാട്ടില്‍ കരിങ്കുയില്‍ കൂകുന്ന നേരത്ത്
കൂടെ നീ പാടാറില്ലേ ...
തങ്കം കൂടെ നീ പാടാറില്ലേ ..
കാട്ടില്‍ കരിങ്കുയില്‍ കൂകുന്ന നേരത്ത്
കൂടെ നീ പാടാറില്ലേ ...
തങ്കം കൂടെ നീ പാടാറില്ലേ ..
അരികില്‍ ഞാനെത്തുമ്പോള്‍
ഈ കൈകളാലൊരു
മാല നീ ചാർത്താറില്ലേ ...
എന്നെ മാല നീ ചാർത്താറില്ലേ ..
(പോകാതെ ...)

പണ്ടൊക്കെ ഞാനൊന്നു പാടുവാന്‍ പറയുമ്പോള്‍
പാട്ടിന്റെ പുഴയൊഴുകും
നിന്‍ ചുണ്ടില്‍... പാട്ടിന്റെ പുഴയൊഴുകും ..
പണ്ടൊക്കെ ഞാനൊന്നു പാടുവാന്‍ പറയുമ്പോള്‍
പാട്ടിന്റെ പുഴയൊഴുകും
നിന്‍ ചുണ്ടില്‍... പാട്ടിന്റെ പുഴയൊഴുകും ..
ഇന്നു ഞാന്‍ പാടുമ്പോള്‍ നിന്നുടെ ഹൃദയത്തിന്‍
തുടിപ്പുകള്‍ താളമിടും ..
ചേലില്‍ പ്രേമത്തിന്‍ താളമിടും ...
(പോകാതെ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്തി ചായുന്ന നിന്‍ കവിള്‍ത്തടം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍
ദ്രോണ പുഷ്പഹാരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍
ഒരു പ്രേമഗാനം നീ പാടിവാ കാറ്റേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍
പാടാനറിയില്ല എങ്കിലും മാനസം
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍
ഒരു പ്രേമഗാനം (D)
ആലാപനം : കെ ജെ യേശുദാസ്, രാധിക തിലക്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍