View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു സുഖലഹരിയില്‍ ...

ചിത്രംലില്ലിപ്പൂക്കള്‍ ചുവന്നപ്പോള്‍ (1989)
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംകൊച്ചിന്‍ അലക്സ്‌
ആലാപനംലതിക

വരികള്‍

Added by devi pillai on January 10, 2010
ഒരു സുഖലഹരിയില്‍ മുങ്ങിവരുന്നൊരു
രജനീ ശലഭം ഞാന്‍
ഈ നിശയുടെ വനികള്‍ തഴുകിവരും
ഋതു കന്യ ഞാന്‍
ഏതോ മധുരനാദം എന്‍ സിരകള്‍ നുകരുമ്പോള്‍
ഒരു സുഖ............

കരളിന്നിതളില്‍ അമൃതം പകര്‍ന്നു
കനവില്‍ നിനവില്‍ നിറയുന്നവനേ
നീ കരുതുന്ന സമ്മാനത്തിനെന്തിനി ഞാന്‍
പകരം നല്‍കാന്‍!
ഏതോ ഹരിത ദ്വീപില്‍ എന്‍ മിഴികള്‍ അലയുമ്പോള്‍


ഉയിരില്‍ കുളിരിന്‍ അലകള്‍ അരുളി
അരികില്‍ അരികില്‍ അണയുന്നവനേ
നീ പകരുന്ന സംഗീതത്തിനെന്തിനി ഞാന്‍ പകരം നല്‍കാന്‍
ഏതോ പുളകമാല്യം എന്‍ ഹൃദയമണിയുമ്പോള്‍


----------------------------------

Added by devi pillai on January 10, 2010
oru sukha lahariyil mungivarunnoru
rajanee shalabham njan
ee nishayude vanikal thazhuki varum
rithu kanya njaan
etho madhura naadam en sirakal nukarumbol
oru sukha......

karalinnithalil amritham pakarnnu
kanavil ninavil nirayunnavane
nee karuthunna sammaanathinenthini
njaan pakaram nalkaan?
etho haritha dweepil en mizhikal alayumpol

uyiril kulirin alakal aruli
arikil arikil anayunnavane
neepakarunna samgeethathinenthini
njaan pakaram nalkaan
etho pulakamaalyam en hridayamaniyumpol


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുതിയ ഭൂമിയില്‍ പുതിയ
ആലാപനം : ഉണ്ണി മേനോന്‍, കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കൊച്ചിന്‍ അലക്സ്‌
വാതാപി ഗണപതിം ഭജേ
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : മുത്തുസ്വാമി ദീക്ഷിതര്‍   |   സംഗീതം : കൊച്ചിന്‍ അലക്സ്‌