View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കടം കൊണ്ട [Version 2] ...

ചിത്രംവാസ്തവം (2006)
ചലച്ചിത്ര സംവിധാനംഎം പദ്മകുമാര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഅലക്സ്‌ പോള്‍
ആലാപനംവിദ്യാധരന്‍ മാസ്റ്റർ

വരികള്‍

Added by vikasvenattu@gmail.com on March 9, 2010

കടം കൊണ്ട ജന്മം പേറി
കിതപ്പിന്റെ ഭാരം താങ്ങി
താന്തമാം ദൂരം താണ്ടും തീരാസഞ്ചാരം
മാമഴക്കാലംപോലെ...
എരിവെയില്‍‌നാളംപോലെ...
ഓര്‍മ്മകള്‍ക്കുള്ളില്‍ നീറും നോവിന്‍ സഞ്ചാരം
വേനലിന്‍‍ തീരങ്ങള്‍ പിന്നില്‍ മായുമ്പോഴും
പാതിരാത്താരങ്ങള്‍ കനല്‍ പെയ്യുമ്പോഴും
(കടം)

എങ്ങുമീ ഇരുളിന്റെ പകയാര്‍ന്ന പാളം
സങ്കടനിഴലിന്റെ നിലയ്ക്കാത്ത നീളം
ഓര്‍മ്മയില്‍ ഇരുട്ടേറുന്നു...
ജീവിതം ഉരുക്കാവുന്നു...
ഓരത്തു വിറകൊള്ളും നിഴലാണു നമ്മള്‍
കാര്‍മ്മുകില്‍ കഴുകന്റെ ചിറകാണു നമ്മള്‍
കുതിക്കുന്നു പിന്നെയും കൊതിയോടെ നമ്മള്‍
(കടം)

യാത്രകള്‍ തീരാത്ത നോവിന്‍ നിയോഗം
തീപ്പുക തേടുന്ന വണ്ടിന്‍ വിയോഗം
പാതിര പടര്‍ന്നേറുന്നു...
പാപികള്‍ തനിച്ചാവുന്നു...
ഏകനായലയുന്ന മനുഷ്യന്റെ മൗനം
ഏതൊരു തീരാത്ത പകലിന്റെ ശാപം
പുനര്‍‌ജ്ജന്മമില്ലാത്ത മനുഷ്യന്റെ ശോകം
(കടം)


----------------------------------

Added by Susie on September 14, 2010
kadam konda janmam peri
kithappinte bhaaram thaangi
thaanthamaam dooram thaandum
theeraa sachaaram
maamazhakkaalam pole
eriveyil naalam pole
ormmakalkkullil neerum novin sanchaaram
venalin theerangal pinnil maayumbozhum
paathiraa thaarangal kanal peyyumbozhum
(kadam)

engumee irulinte pakayaarnna paalam
sankada nizhalinte nilaykkaatha neelam
ormmayil irutterunnu
jeevitham urukkaavunnu
orathu vira kollum nizhalaanu nammal
kaarmukil kazhukante chirakaanu nammal
kuthikkunnu pinneyum kothiyode nammal
(kadam)

yaathrakal theeraatha novin niyogam
theeppuka thedunna vandin viyogam
paathiraa padarnnerunnu
paapikal thanichaavunnu
ekanaay alayunna manushyante mounam
ethoru theeraatha pakalinte shaapam
punarjjanmamillaatha manushyante shokam
(kadam)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാഥാ നീ വരുമ്പോൾ ഈ യാമം തരളിതമായ്‌
ആലാപനം : കെ എസ്‌ ചിത്ര, പ്രദീപ്‌ പള്ളുരുത്തി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : അലക്സ്‌ പോള്‍
അരപ്പവൻ പൊന്നു കൊണ്ടു
ആലാപനം : റിമി ടോമി, വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : അലക്സ്‌ പോള്‍
കടം കൊണ്ട
ആലാപനം : രെജു ജോസഫ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : അലക്സ്‌ പോള്‍
നിന്ദതി ചന്ദനം
ആലാപനം :   |   രചന :   |   സംഗീതം : അലക്സ്‌ പോള്‍