View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ലല്ലലം ചൊല്ലുന്ന [M] ...

ചിത്രംവിയറ്റ്നാം കോളനി (1992)
ചലച്ചിത്ര സംവിധാനംലാല്‍, സിദ്ദിഖ്
ഗാനരചനബിച്ചു തിരുമല
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Added by madhavabhadran@yahoo.co.in on November 26, 2009

(m) ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ വേടന്‍ കുരുക്കും കടംകഥ ഇക്കഥ
ഇക്കഥയ്ക്കുത്തരം തേടുവാന്‍ കൂടാമോ ഇല്ലെങ്കില്‍ സുല്ലെങ്കില്‍ ഇല്ലില്ല സമ്മാനം
നീലക്കുരുവികളും ചോലപ്പറവകളും മേളിച്ച കാട്ടിലെങ്ങോ ഒരു വേടന്‍ വല വിരിച്ചു
ഇത്തിരി വിത്തെറിഞ്ഞു ഒത്തിരി കൊത്തെറിഞ്ഞു പക്ഷികള്‍ വന്നണഞ്ഞു പാവങ്ങള്‍ എന്തറിഞ്ഞു
കാലെടുത്തു കൊക്കുടക്കി കൊക്കെടുത്തു മേലുടക്കി
തച്ചും ചിറകിട്ടടിച്ചും ആ ആപാവങ്ങള്‍ ആ വലക്കുള്ളില്‍ കുഴഞ്ഞു പോയി
(Joined chorus) നീലക്കുരുവികളും ചോലപ്പറവകളും മേളിച്ച കാട്ടിലെങ്ങോ ഒരു വേടന്‍ വല വിരിച്ചു


(m) വേടന്‍ വരുന്നേ കാടന്‍ വരുന്നേ കൂടൊരു മാടന്‍ ഉണ്ടേ കൂട്ടരും കൂടെ ഉണ്ടേ
കാടും കിടുക്കി മേടും കുലുക്കി ചാടി തിമിര്‍ത്തുണുണ്ടേ ആയുധം കയ്യിലുണ്ടേ
കല്ലേലെല്ലാം രാകുന്നേ കത്തിക്കു വായ്ത്തല ഏറ്റുന്നേ
ചുള്ളീം കൊള്ളീം കൂട്ടുന്നേ കത്തിക്കു തീയെല്ലാം കൂട്ടുന്നേ
വെള്ളം തിളക്കുമ്പം ഉള്ളം പിടയ്ക്കുമ്പം പൈങ്കിളിപ്പാവങ്ങള്‍ എന്തു ചെയ്യും
ആരുണ്ടൊരുത്തരം കണ്ടെടുക്കാന്‍
ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ വേടന്‍ കുരുക്കും കടംകഥ ഇക്കഥ
ഇക്കഥയ്ക്കുത്തരം തേടുവാന്‍ കൂടാമോ ഇല്ലെങ്കില്‍ സുല്ലെങ്കില്‍ ഇല്ലില്ല സമ്മാനം


മാനത്തു നിന്നും മാടത്ത ഒന്ന് ആ നേരത്തു വന്നിറങ്ങി താഴേ പറന്നിറങ്ങി
ആ വലയ്ക്കുള്ളില്‍ ജീവന്‍ കൊതിയ്ക്കും പ്രാണങ്ങളോടു ചൊല്ലി ഒന്നിച്ചു നിന്നുകൂടേ
വേറേ വേറേ ആകുമ്പോള്‍ വേലകളെല്ലാം പാഴല്ലേ
(chorus) ലല്ലേ ലല്ലേ ലാ ലല്ല (൨)
(m) ഒന്നു് രണ്ട് മുന്നെണ്ണി ഒന്നിച്ചുയര്‍ന്നവര്‍ മാനത്ത്
(chorus) ഒന്നു് രണ്ട് മുന്നെണ്ണി ഒന്നിച്ചുയര്‍ന്നവര്‍ മാനത്ത്
(m) കണ്ണും മിഴിച്ചങ്ങ് കാടന്മാര്‍ നിന്നപ്പോള്‍ ആ വല വീണു തലയ്ക്കം മീതേ
കാടത്തം സ്വന്തം വലയ്ക്കകത്തായി - (chorus) ഹഹഹ
(m) നീലക്കുരുവികളും ചോലപ്പറവകളും
(Joined) മേളിച്ച കാട്ടിലെങ്ങോ ഒരു വേടന്‍ വല വിരിച്ചു
ലാലല ലാലല ലാ_ _ ലല ലാലല ലാലല ലാ_ _

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 4, 2010

Lallalam chollunna chellakkilikale vedan kurukkum kadamkadha ikkadha
ikkadhaykkutharam theduvaan koodaamo illenkil sullenkil illilla sammaanam
neelakkuruvikalum cholapparavakalum melicha kaattilengo oru vedan vala virichu
ithiri vitherinju othiri kotherinju
pakshikal vannananju paavangal entharinju
kaaleduthu kokkudakki kokkeduthu meludakki
thachum chirakittadichum aa aa paavangal
aa valakkullil kuzhanju poyi
neelakkuruvikalum cholapparavakalum melicha kaattilengo oru vedan vala virichu

Vedan varunne kaadan varunne koodoru maadan unde koottarum koode unde
kaadum kidukki medum kulukki chaadi thimirthanunde aayudham kaiyyil unde
kallelellaam raakunne kathikku vaaythala ettunne
chulleem kolleem koottunne kathikku vaaythala ettunne
vellam thilakkumpam ullam pidakkumpam painkilippaavangal enthu cheyyum
aarundorutharam kandedukkaan
(lallalam...)

maanathu ninnum maadatha onn aa nerathu vannirangi thaazhe parannirangi
aa valakkullil jeevan kothiykkum praanangalodu cholli onnichu ninnu koode
vere vere aakumpol velakalellaam paazhalle
lalle lalle laa lalle
Onnu randu moonnenni onnichuyarnnavar maanathu
kannum mizhichangu kaadanmaar ninnappol
aa vala veenu thalaykkum meethe
kaadatham swantham valakkakathaay
ha ha ha

neelakkuruvikalum cholapparavakalum
melicha kaattilengo oru vedan vala virichu
laalala laalala laa lala laalala laalala laa..



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഊരുവലം വരും
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌, മിന്‍മിനി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
പവനരച്ചെഴുതുന്നു [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
പാതിരാവായി നേരം
ആലാപനം : മിന്‍മിനി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
പവനരച്ചെഴുതുന്നു
ആലാപനം : കോറസ്‌, കല്യാണി മേനോന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
സൂര്യോദയം [ബിറ്റ്]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
പവനരച്ചെഴുതുന്നു [F]
ആലാപനം : സുജാത മോഹന്‍, കോറസ്‌, കല്യാണി മേനോന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍