View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊച്ചരി മുല്ലയില്‍ ഊഞ്ഞലാടിയ ...

ചിത്രംതിരുവിതാംകൂര്‍ തിരുമനസ്സ് (1995)
ചലച്ചിത്ര സംവിധാനംഅശ്വതീ ഗോപിനാഥ്
ഗാനരചനപി കെ ഗോപി
സംഗീതംപ്രേംകുമാർ വടകര
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by madhavabhadran on July 16, 2010
 
(പു) കൊച്ചരിമുല്ലയിലൂഞ്ഞാലാടിയ ചിത്രവാലന്‍ തുമ്പി
നിന്റെ വള്ളിക്കുടിലില്‍ കൂട്ടിനു ചെല്ലപ്പാട്ടുണ്ടോ
നിന്റെ ചുണ്ടിലെ നാടന്‍ പാട്ടിനു തുള്ളിത്തേനുണ്ടോ
ഓ... തുള്ളിത്തേനുണ്ടോ
കൊച്ചരിമുല്ലയിലൂഞ്ഞാലാടിയ ചിത്രവാലന്‍ തുമ്പി
ചിത്രവാലന്‍ തുമ്പി

(കോ) ലാ ലലാ ല ലലലല ലലലല
ലാ ലലാ ല ലലലലാ
ലല ലാ ലലാ ല ലലലല ലലലല
ലാ ലലാ ല ലലലല ലാ

(പു) അക്കരെയാലും കൊമ്പത്തു്
(കോ) അഹ.. ലാല...
(പു) ചക്കരമാവിന്‍ തുഞ്ചത്തു്
(കോ) അഹ.. ലാല...
(പു) അക്കരെയാലും കൊമ്പത്തു് ചക്കരമാവിന്‍ തുഞ്ചത്തു്
നക്ഷത്രക്കണി കൈനീട്ടത്തിനു കൊണ്ടുപോകാമോ (2)
മുത്തണി മാലകള്‍ എന്റെ കഴുത്തില്‍ ചാര്‍ത്തിക്കാമോ
(കോ) ലലല ലാ... ലാലാല ലലലലാ....
(പു) ഗമപമഗരിസനി സരിസനിധപമഗ
(പു) കൊച്ചരിമുല്ലയിലൂഞ്ഞാലാടിയ ചിത്രവാലന്‍ തുമ്പി
ചിത്രവാലന്‍ തുമ്പി

(പു.കോ) തമ്പ്രാന്‍ പാടത്തു് തകതെയ്യം പാടത്തു്
(സ്ത്രീ.കോ) ചക്കളം പൊക്കണം കാളപൂട്ടു്

(പു) ഇത്തറവാടിന്‍ മുറ്റത്തു്
(സ്ത്രീ.കോ) അ... അ...
(ഗ്രൂ) മുത്തശ്ശിമാരേ വന്നാട്ടേ
(പു) അ... അ...
ഇത്തറവാടിന്‍ മുറ്റത്തു് മുത്തശ്ശിമാരേ വന്നാട്ടേ
അപ്പൂപ്പന്‍ കഥ പഴമടി നിറയെ കൊണ്ടുപോരാമോ (2)
മക്കളെ വാരിയെടുത്തു മനസ്സില്‍ താരാട്ടാമോ
(കോ) ലലല ലാ... ലാലാല ലലലലാ....
(പു) ഗമപമഗരിസനി സരിസനിധപമഗ
കൊച്ചരിമുല്ലയിലൂഞ്ഞാലാടിയ ചിത്രവാലന്‍ തുമ്പി
(കോ) ലാല ലാല ലാല ലാല ലാല ലാല
(പു) നിന്റെ വള്ളിക്കുടിലില്‍ കൂട്ടിനു ചെല്ലപ്പാട്ടുണ്ടോ
നിന്റെ ചുണ്ടിലെ നാടന്‍ പാട്ടിനു തുള്ളിത്തേനുണ്ടോ
ഓ... തുള്ളിത്തേനുണ്ടോ
(ഗ്രൂ) കൊച്ചരിമുല്ലയിലൂഞ്ഞാലാടിയ ചിത്രവാലന്‍ തുമ്പി
ചിത്രവാലന്‍ തുമ്പി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലോല്‍പ്പലമാല
ആലാപനം : കെ എസ്‌ ചിത്ര, ജി വേണുഗോപാല്‍   |   രചന : പി കെ ഗോപി   |   സംഗീതം : പ്രേംകുമാർ വടകര
കേളി കലയുടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി കെ ഗോപി   |   സംഗീതം : പ്രേംകുമാർ വടകര
ബ്രഹ്മകമലദല
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി കെ ഗോപി   |   സംഗീതം : പ്രേംകുമാർ വടകര
നീലോല്‍പ്പലമാല [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി കെ ഗോപി   |   സംഗീതം : പ്രേംകുമാർ വടകര