View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കന്നിപ്പെണ്ണേ എൻ മുന്നിൽ [D] ...

ചിത്രംഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍ (2007)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംഎം ജി ശ്രീകുമാർ, ഗായത്രി വര്‍മ്മ

വരികള്‍


Added by latha.nair@gmail.com on February 1, 2011

കന്നിപ്പെണ്ണേ എൻ മുന്നിൽ
സ്നേഹ പാടം നീയല്ലേ
കാണി പൊന്നായ് നീയില്ലേ
പൊൻവയലിൻ വക്കത്തെ പുന്നമട തീരത്തെ
കാറ്റേ സ്നേഹം കൊയ്യാൻ വായോ
(കന്നിപ്പെണ്ണേ)

തെന്നൽ കൈ തൊട്ടാലെന്നും മെയ്യിൽ നീ
കതിരണിയും നാണം കുണുങ്ങി
നാണംമൂടുംനേരം കവിളിന്മേൽ നീമുത്തംനൽകീ
മുത്തത്തിൻ മൊട്ടെല്ലാം മുത്തുകളായ് മാറുന്നേ
അഴകൊഴുകും പൊന്നോണ നാളിൽ
പൊന്നോണം പോയാലും നിൻ മനസ്സിൻ മുറ്റത്തൊ
കളമെഴുതാൻ ഞാനെന്നുമില്ലേ
(കന്നിപ്പെണ്ണേ)

നീയോ തൂമഞ്ഞിൻപായിൽ ചായുമ്പോൾ
അകമിഴിയിൽ സൂര്യൻ വിളങ്ങി
മഞ്ഞിൽ സൂര്യൻ നീയൊ
പുതുമേട കുളിരണിയുന്നുള്ളിൽ
മേടത്തിൻ തൂമഞ്ഞപൂങ്കുലയാലെന്നെന്നും
നിറകണി നീയേകുന്നു കണ്ണിൽ
പ്രേമത്തിൻ പൊന്നാര്യൻ നെന്മണിയാലെന്നെന്നും
നിറപറയായ് മാറുന്നു ഞാനും
(കന്നിപ്പെണ്ണേ)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 17, 2011

Kannippenne en munnil
snehappaadam neeyalle
kaanipponnaay neeyille
ponvayalin vakkathe punnamada theerathe
kaatte sneham koyyaan vaayo
(Kannippenne...)

Thennal kai thottaalennum meyyil nee
kathiraniyum naanam kunungi
naanam moodum neram kavilinmel nee mutham nalki
muthathin mottellam muthukalaay maarunne
azhakozhukum ponnona naalil
ponnonam poyaalum nin manassin muttatho
kalamezhuthaan njaanennumille
(Kannippenne...)

Neeyo thoomanjin paayil chaayumpol
akamizhiyil sooryan vilangi
manjin sooryan neeyo
puthumeda kuliraniyunnullil
medathin thoomanja poonkulayaalennennum
nirakani neeyekunnu kannil
premathin ponnaryan nenmaniyaalennennum
niraparayaay maarunnu njaanum
(Kannippenne...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നെഞ്ചിലെ സഞ്ചാരി
ആലാപനം : കോറസ്‌, സിസിലി   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ലവ്‌ മി ലവ്‌ മി
ആലാപനം : റിമി ടോമി, ഷെല്‍ട്ടണ്‍ പിന്യാരോ, സൂസൻ   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കന്നിപ്പെണ്ണെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ബേണി ഇഗ്നേഷ്യസ്