View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആയിരത്തില്‍ ഞാന്‍ ഒരുവന്‍ ...

ചിത്രംഇരുവർ (1996) (2004)
ചലച്ചിത്ര സംവിധാനംമണിരത്നം
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎ ആര്‍ റഹ്‌മാന്‍
ആലാപനംഎം ജി ശ്രീകുമാർ, പ്രഭാകരൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

mora jiyaraa...
mora jiyaraa udaas...

aayirathil njaan oruvan - ningal
anuvadichaal priya naayakan
njaan ninachaal ninachathu nadathum
kadannaaleyathin poomukham chirikkum
njaan vilichaal malakalum
nadikalum kadalkalum koode
en koottinaayethum
ee ulakam kathakadachaal
thatti vilikkum athu thurakkum
urangum manam unarnneneettaal
ezhaykkum melle melle
swarggam thurakkum
(aayirathil)

arachanaanenkilum
amaranaanenkilum
kuttangal cheyyuvore
nithyavum njaan ethirkkum
dharmmathe shakthippeduthum
nettiyin verpputhulli
nilathil veezhum munne
adhwaanikkunna varggathinu
kooli vaangikkodukkum
sathyathin gaadha paadi
ulakam kathakadachaal
thatti vilikkum athu thurakkum
urangum manam unarnneneettaal
ezhaykkum melle melle
swarggam thurakkum
(aayirathil)

viplavam jayicheedatte
punchiri vidarnneedatte
ororo veettilum ororo sooryan
swanthamaay jwalicheedatte
vaazhvu virinjeedatte
varuthi ozhinjeedatte
udal viyarkkuvorkku
ulakangal swantham
urakke cholleedatte
ini varum sooryan varatte
aa irulkkottakal thakaraan
pazhaya paka padayeduthaal
shakthi budhi kondathine jayichu nilkku
(aayirathil)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മോരാ ജിയരാ ...
മോരാ ജിയരാ ഉദാസ് ...

ആയിരത്തില്‍ ഞാന്‍ ഒരുവന്‍ - നിങ്ങള്‍
അനുവദിച്ചാല്‍ പ്രിയ നായകന്‍
ഞാന്‍ നിനച്ചാല്‍ നിനച്ചത് നടത്തും
കടന്നാലെയതിന്‍ പൂമുഖം ചിരിക്കും
ഞാന്‍ വിളിച്ചാല്‍ മലകളും
നദികളും കടല്‍കളും കൂടെ
എന്‍ കൂട്ടിനായെത്തും
ഈ ഉലകം കതകടച്ചാല്‍
തട്ടി വിളിക്കും അത് തുറക്കും
ഉറങ്ങും മനം ഉണര്‍ന്നെണീറ്റാല്‍
ഏഴയ്ക്കും മെല്ലെ മെല്ലെ
സ്വര്‍ഗ്ഗം തുറക്കും
(ആയിരത്തില്‍ )

അരചനാണെങ്കിലും അമരനാണെങ്കിലും
കുറ്റങ്ങള്‍ ചെയ്യുവോരെ നിത്യവും ഞാന്‍ എതിര്‍ക്കും
ധര്‍മ്മത്തെ ശക്തിപ്പെടുത്തും
നെറ്റിയിന്‍ വേര്‍പ്പുതുള്ളി നിലത്തില്‍ വീഴും മുന്നേ
അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന് കൂലി വാങ്ങിക്കൊടുക്കും
സത്യത്തിന്‍ ഗാഥ പാടി
ഉലകം കതകടച്ചാല്‍
തട്ടി വിളിക്കും അത് തുറക്കും
ഉറങ്ങും മനം ഉണര്‍ന്നെണീറ്റാല്‍
ഏഴയ്ക്കും മെല്ലെ മെല്ലെ
സ്വര്‍ഗ്ഗം തുറക്കും
(ആയിരത്തില്‍ )

വിപ്ലവം ജയിച്ചീടട്ടെ പുഞ്ചിരി വിടര്‍ന്നീടട്ടെ
ഓരോരോ വീട്ടിലും ഓരോരോ സൂര്യന്‍
സ്വന്തമായ് ജ്വലിച്ചീടട്ടെ
വാഴ്വു വിരിഞ്ഞീടട്ടെ വറുതി ഒഴിഞ്ഞീടട്ടെ
ഉടല്‍ വിയര്‍ക്കുവോര്‍ക്ക് ഉലകങ്ങള്‍ സ്വന്തം
ഉറക്കെ ചൊല്ലീടട്ടെ
ഇനി വരും സൂര്യന്‍ വരട്ടെ
ആ ഇരുള്‍ക്കോട്ടകള്‍ തകരാന്‍
പഴയ പക പടയെടുത്താല്‍
ശക്തി ബുദ്ധി കൊണ്ടതിനെ ജയിച്ചു നിലക്ക്
(ആയിരത്തില്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിളിമൊഴിയേ കിളിമൊഴിയേ
ആലാപനം : എം ജി ശ്രീകുമാർ, മോഹന്‍ലാല്‍, രഞ്ജിനി ജോസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
ഉടല്‍ മണ്ണിന്നു ഉയിര്‍ തമിഴിന്നു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
പൂങ്കൊടി തന്‍ പുഞ്ചിരി [ബിറ്റ്‌]
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
ഹലോ മിസ്റ്റര്‍ എതിര്‍കക്ഷീ
ആലാപനം : റിമി ടോമി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
വെണ്ണിലാ വെണ്ണിലാ വെണ്ണിലാവേ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
വിമോചനം.. കണ്ണും കെട്ടി ഇരിക്കാതെ
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
പൂങ്കൊടി തന്‍ പുഞ്ചിരി
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
ശിവംഗലയീ
ആലാപനം :   |   രചന :   |   സംഗീതം : എ ആര്‍ റഹ്‌മാന്‍