View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓര്‍മ്മപ്പീലി കൂടൊഴിഞ്ഞു പോയീ ...

ചിത്രംമാഫിയ (1993)
ചലച്ചിത്ര സംവിധാനംഷാജി കൈലാസ്
ഗാനരചനബിച്ചു തിരുമല
സംഗീതംരാജാമണി
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Babu Subrahmanian, Valiyaparambu

Ormapeelikkoodozhinju poyi
olanjalippakshi yaathrayaayi
mrithiyde irulidavazhikalilengo
kalppadaukal mayumpozhum
kanneerkkudam thengumbozhum
smrithiyude thalirithalukaluthirunnoo....

kokkurummee koodettiyum
chirakurummee choodettiyum koottirunnoo nee...
thoovalkkudakkeezhiletho...
neval pidappakshipole
kannimaykkullile unniyakki
kaatil pothinja pon naalamaaki
pakaliravukal palathithuvazhi poyi...

Ormapeelikkoodozhinju poyi
olanjalippakshi yaathrayaayi
mrithiyde irulidavazhikalilengo
kalppadaukal mayumpozhum
kanneerkkudam thengumbozhum
chitharunnu nanayunna ninavukalum
neerunna nenhile novum neelunnu raappakalum...

neelamilla raappaathayil
naaleyilla nerangalil kaathirippoo nin
kaalkkezhile poozhimannil
kaavalvilakkentti njangal...
jeevanil jeevante thaalameki
aathmavin aashrayanaalamaayi....
വരികള്‍ ചേര്‍ത്തത്: ബാബു സുബ്രഹ്മണ്യൻ, വലിയപറമ്പ്

ഓർമ്മപ്പീലി കൂടൊഴിഞ്ഞു പോയി
ഓലഞ്ഞാലിപ്പക്ഷി യാത്രയായി...
മൃതിയുടെ ഇരുളിടവഴികളിലെങ്ങോ
കാൽപ്പാടുകൾ മായുമ്പൊഴും
കണ്ണീർക്കുടം തേങ്ങുമ്പൊഴും
സ്‌മൃതിയുടെ തളിരിതളുകളുതിരുന്നു....

കൊക്കുരുമ്മി കൂടേറ്റിയും....
ചിറകുരുമ്മി ചൂടേറ്റിയും കൂട്ടിരുന്നൂ.... നീ....
തൂവൽക്കുടക്കീഴിലേതോ....
നേവൽ പിടപ്പക്ഷിപോലെ
കണ്ണിമയ്ക്കുള്ളിലെ ഉണ്ണിയാക്കി
കാറ്റിൽ പൊതിഞ്ഞ പൊൻനാളമാക്കി
പകലിരവുകൾ പലതിതുവഴി പോയി...

ഓർമ്മപ്പീലി കൂടൊഴിഞ്ഞു പോയി
ഓലഞ്ഞാലിപ്പക്ഷി യാത്രയായി...
മൃതിയുടെ ഇരുളിടവഴികളിലെങ്ങോ
കാൽപ്പാടുകൾ മായുമ്പൊഴും
കണ്ണീർക്കുടം തേങ്ങുമ്പൊഴും
ചിതറുന്നു നനയുന്ന നിനവുകളും...
നീറുന്നു നെഞ്ഞിലെ നോവും നീളുന്നു രാപ്പകലും...

നീളമില്ലാ രാപ്പാതയിൽ
നാളെയില്ലാ നേരങ്ങളിൽ കാത്തിരിപ്പൂ നിൻ
കാൽക്കീഴിലെ പൂഴിമണ്ണിൽ....
കാവൽവിളക്കേറ്റി ഞങ്ങൾ...
ജീവനിൽ ജീവന്റെ താളമേകി
ആത്മാവിൻ ആശ്രയനാളമായി.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാവേറെയായ്‌ വാ വാ വാ രാവറയില്‍ നീ കൂടെ വാ
ആലാപനം : മാൽഗുഡി ശുഭ   |   രചന : ബിച്ചു തിരുമല   |   സംഗീതം : രാജാമണി