View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴ നിലാവിന്റെ (m) ...

ചിത്രംമേഘസന്ദേശം (2001)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംസന്തോഷ്‌ കേശവ്‌

വരികള്‍

Added by Kalyani on September 24, 2010
& corrected by jacob.john1


(F) ആ.. ആ ...ആ ആ ......

(M) മഴനിലാവിന്റെ ചിറകുകളില്‍
കുളിരായ് വരുമോ ...
ഒഴുകുമീ രാഗവേദനയില്‍
ഹൃദയം തരുമോ ..
ഇരുളില്‍ എരിയും തിരിയായ്‌
വിരഹം ഉരുകും മിഴിയായ്
തേങ്ങുന്നൂ ഞാൻ‍.. എവിടെ നീ
മഴനിലാവിന്റെ ചിറകുകളില്‍
കുളിരായ് വരുമോ ...

രാവില്‍ ഈ നിലാവൊഴുകി വരും
ഭൂമിയില്‍ സുഖം മതിവരുമോ
സ്നേഹമായ് സ്വയം തഴുകിവരും
തെന്നലിന്‍ സ്വരം മതിവരുമോ
മാമഴവില്ലിന്‍ ഏഴു നിറങ്ങള്‍
നീ അണിയുമ്പോള്‍ മതിവരുമോ
പൊന്‍ മുരളികയിലെ രാഗമായ് നീ
പൊഴിയുക മധുരം ജീവനില്‍
(മഴനിലാവിന്റെ .......ഹൃദയം തരുമോ)

ആദ്യമായി നീ മിഴിയെഴുതും
ആശ തന്‍ നിറം മതിവരുമോ
ആദ്യമായി നിന്‍ മെയ്പുണരും
രാത്രി തന്‍ ലയം മതിവരുമോ
വീണയിലൂറും ഏഴുസ്വരങ്ങള്‍
വിരലിനു നനയാന്‍ മതിവരുമോ
നിന്‍ മിഴിയില്‍ ഞാന്‍ ഏഴു ജന്മം
നിറയണമുയിരായ് പ്രേമമായ്
(മഴനിലാവിന്റെ ....)

----------------------------------

Added by Kalyani on September 24, 2010
& corrected by jacob.john1


(F) aa..aa...aa..aa......

(M) Mazhanilavinte chirakukail
Kuliraay varumo...
ozhukumee raga vedanayil
Hrudayam tharumo..
Irulil eriyum thiriyaay
Viraham urukum mizhiyaay
Thengunnu njaan evide nee
Mazhanilavinte chirakukail
Kuliraay varumo...

Ravil ee nilaavozhuki varum
Bhoomiyil sugham mathivarumo
Snehamaay swayam thazhuki varum
Thennalin swaram mathi varumo
Maamazhavillin ezhu nirangal
Nee aniyumpol mathi varumo
Pon muralikayile raagamaay nee
Pozhiyuka madhuram jeevanil
(Mazhanilavinte....hrudayam tharumo)

Aadyamaayi nee mizhiyezhuthum
Aasha than niram mathivarumo
Aadyamaayi nin mey punarum
Raathri than layam mathivarumo
Veenayiloorum ezhu swarangal
Viralinu nanayan mathi varumo
Nin mizhiyil njan ezhu janmam
Nirayanamuyiraay premamaay
(Mazhanilavinte....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മധുമാസം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ചങ്ങമ്പുഴ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മഴ നിലാവിന്റെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍