View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വസന്ത സൂര്യൻ ...

ചിത്രംമിഴിയറിയാതെ (1999)
ചലച്ചിത്ര സംവിധാനംനന്ദകുമാര്‍
ഗാനരചനകൈതപ്രം
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര, ബിജു നാരായണന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on November 22, 2010

വസന്ത സൂര്യൻ വികാരമായി കിനാവിൽ വന്നെങ്കിൽ
എനിക്കു കാണാൻ പ്രപഞ്ചമാകെ തെളിഞ്ഞുണർന്നെങ്കിൽ ഓ....ഓ..ഓ..
(വസന്തസൂര്യൻ..)

നീലാമ്പൽ പൊയ്കയോരത്തെൻ രാഗമന്ദാര പൂങ്കാവു കാണാം
ഈ രാവിൽ ദാഹമോടെന്നെ പുൽകും പ്രേമന്റെ പൂമേനി കാണാം
ചിലമ്പുമീ ചോലയിലൊഴുകാം തരംഗമായ് തീരം തഴുകാം
മനസ്സിലെ താമരയിലയിൽ ഒരായിരം കവിതകളെഴുതാം
സ്വപ്നവും ഗാനവും പങ്കിടാം
(വസന്തസൂര്യൻ..)

ഓരോരോ പൂവിലോരോരോ മോഹം വിടരുന്ന സൗന്ദര്യം കാണാം
നീയെന്നിൽ പ്രേമ സംഗീതം മീട്ടും ജീവന്റെ രതിവീണ കാണാം
ഉഷസ്സിലെ കുങ്കുമമണിയാം നിലാവിലെ വെണ്മയിലലിയാം
തുലാമഴ കുളിർമണിയണിയാം സ്വരങ്ങളായ് സന്ധ്യയിൽ നിറയാം
എന്നുമീ ജീവിതം പങ്കിടാം
(വസന്തസൂര്യൻ..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 22, 2010

Vasanthasooryan vikaaramaayi kinaavil vannenkil
enikku kaanaan prapanchamaake thelinjunarnnenkil oh..oh..oh..
(vasanthasooryan..)

Neelaampal poykayorathen raagamandaara poonkaavu kaanaam
ee raavil daahamodenne pulkum premante poomeni kaanaam
chilampumee cholayilozhukaam tharamgamaay theeram thazhukaam
manassile thaamarayilayil oraayiram kavithakalezhuthaam
swapnavum gaanavum pankidaam
(vasanthasooryan..)

Ororo poovilororo moham vidarunna soundaryam kaanam
neeyennil premasamgeetham meettum jeevante rathiveena kaanaam
ushassile kunkumamaniyaam nilaavile venmayilaliyaam
thulaamazha kulirmaniyaniyaam swarangalaay sandhayil nirayaam
ennumee jeevitham pankidaam
(vasanthasooryan..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുതിരയുമായ്‌
ആലാപനം : ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
രാഗ ചന്ദ്രൻ
ആലാപനം : വിശ്വനാഥ്‌   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
നാഥാ കാൽ‌വരി ചൂടിയ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍