View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്നരുമ പെൺകിടാവേ ...

ചിത്രംമഞ്ഞ് മൂടല്‍ മഞ്ഞ് (1980)
ചലച്ചിത്ര സംവിധാനംബാലു മഹേന്ദ്ര
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഇളയരാജ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Gopalakrishnan

വരികള്‍ ചേര്‍ത്തത്: ഗോപാലകൃഷ്ണൻ

എന്നരുമ പെൺകിടാവേ.. പുഞ്ചിരിയ്ക്കും പൊൻകിനാവേ
കനിവിൽ നീ പ്രിയംവദ.. കനവിൽ നീ സ്വയംപ്രഭ..
എന്നരുമ പെൺകിടാവേ.. പുഞ്ചിരിയ്ക്കും പൊൻകിനാവേ

പനിനീരു തൂകും പുൽകുന്ന കാറ്റിൻകുളിർ
തേനൂറുമി വേളയിൽ..
എന്നാത്മ സ്വപ്നങ്ങളിൽ വർണ്ണങ്ങളേകും സുഖം
രോമാഞ്ച പുഷ്പങ്ങളായ്..
എൻ മോഹഗാനം അതിൽ സംഗീതഭാവം
നിന്നോടു മാത്രം തുടികൊട്ടുന്ന രാഗം
അറിയൂ നീ എൻ ആശകൾ.. ദേവീ...
എന്നരുമ പെൺകിടാവേ.. പുഞ്ചിരിയ്ക്കും പൊൻകിനാവേ

എൻ മൗനദാഹങ്ങളെ.. മംഗല്യ മേളങ്ങളെ
തൂമന്ദഹാസങ്ങളെ..
ശൃംഗാരഗീതങ്ങളേ താരാട്ടും താളങ്ങളേ
ഉല്ലാസനാളങ്ങളേ..
കണ്ണോടു കണ്ണും ഇളം മെയ്യോടു മെയ്യും
ഒന്നാകും നേരം കതിർ ചൂടുന്ന ബന്ധം..
അതുമാത്രം എൻ ആശകൾ.. ദേവീ..
എന്നരുമ പെൺകിടാവേ.. പുഞ്ചിരിയ്ക്കും പൊൻകിനാവേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുളകമോഹങ്ങൾ തൻ
ആലാപനം : എസ് ജാനകി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഇളയരാജ
സിംഗ് സ്വിംഗ്
ആലാപനം : ഡോ കല്യാണം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഇളയരാജ