View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പനിനീർ പൊയ്കകൾ മിഴികളിൽ ...

ചിത്രംചേനപ്പറമ്പിലെ ആനക്കാര്യം (1998)
ചലച്ചിത്ര സംവിധാനംനിസ്സാര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി, റഹീം പൂവാട്ടുപറമ്പ്
സംഗീതംവില്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

പനിനീർ പൊയ്കകൾ മിഴികൾ
ഇഴനീർ തുള്ളികൾ മൊഴികൾ
കുരുന്നു കൂവളപ്പൂക്കൾ കുളിരണിഞ്ഞ കിനാക്കൾ
മധുര ശാരികേ നിന്റെ മനസ്സ് മാമയിൽ പൂവുകൾ

കളഭകുങ്കുമണിയുമ്പോൾ കർണികാരം വിരിയുമ്പോൾ
പുലർ നിലാവേ നിൻ കവിളിൽ പൂത്തു നിൽക്കും നവരാഗം
കഥ പറഞ്ഞും കവിത പാടിയും കണ്ണിലേതോ കൊതിയുമായ് നിൻ
അരികിൽ അണയാം ഞാൻ ആർദ്രഭാവുകമായി
കാണാ വേനലിലെ പാട്ടിൻ ഈണവുമായ്
കാറ്റും കൂടണയാറായി മോഹം പൂവണിയാറായി (പനിനീർ)

ശിശിരനൂപുര വാടികളിൽ ശലഭമായ് ഞാൻ അണയുമ്പോൾ
പ്രണയമുതിരും പൂമധുവായ് പെയ്തിറങ്ങി നിൻ ഹൃദയം
കരളിനുള്ളിൽ കനവു കോർക്കും കസവു നൂലിൻ
ഇഴകൾ നെയ്യാൻ കാത്തിരിപ്പൂ ഞാൻ
ഓർത്തിരിപ്പൂ ഞാൻ
ഓരോ രാത്രിയിലും സ്വപ്നം കണ്ടുണരാൻ
നീയെൻ നെഞ്ചണയേണം കാണാപ്പൊന്നുഴിയേണം (പനിനീർ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാണാത്തിങ്കൾ പൊട്ടും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി, റഹീം പൂവാട്ടുപറമ്പ്   |   സംഗീതം : വില്‍സണ്‍
വെയിൽ കായും കുന്നിൻ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി, റഹീം പൂവാട്ടുപറമ്പ്   |   സംഗീതം : വില്‍സണ്‍
തേരി പ്യാരി പ്യാരി
ആലാപനം :   |   രചന : ഗിരീഷ് പുത്തഞ്ചേരി, റഹീം പൂവാട്ടുപറമ്പ്   |   സംഗീതം : വില്‍സണ്‍