View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കടൽതേടി ഒഴുകുന്ന പുഴയോ ...

ചിത്രംഅഭിനയം (1981)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനവിജയന്‍
സംഗീതംകെ രാഘവന്‍
ആലാപനംകെ പി ബ്രഹ്മാനന്ദൻ

വരികള്‍

Added by devi pillai on January 21, 2010

കടല്‍ തേടിയൊഴുകുന്ന പുഴയോ
കരതേടിയണയുന്ന തിരയോ
ഏതാണ് സത്യമെന്നറിയാതെ ഞാനിന്നും
ഒരുവഴി തേടിനടപ്പൂ എന്നും
പെരുവഴിതേടി നടപ്പൂ

ചിരിച്ചോടിയെത്തുന്ന പുഴയേ തേങ്ങി
ക്കരഞ്ഞുകൊണ്ടെന്തേ പുണര്‍ന്നൂ?
ആഴിതന്നടിത്തട്ടില്‍ ഊറിയ കണ്ണീരിന്‍
ഉപ്പുരസം പുഴ നുകര്‍ന്നില്ലേ?
നുകര്‍ന്നില്ലേ നുകര്‍ന്നില്ലേ?


കുതിച്ചോടിക്കയറുന്ന തിരകള്‍ പൊട്ടി
ച്ചിരിച്ചുകൊണ്ടെന്തേ ഇറങ്ങി?
തോല്‍വി തന്‍ വേദന മായ്ക്കാനോ
കരയേ തോല്‍പ്പിച്ചു തളര്‍ന്നിട്ടോ?
തളര്‍ന്നിട്ടോ തളര്‍ന്നിട്ടോ?


----------------------------------

Added by devi pillai on January 21, 2010


kadal thediyozhukunna puzhayo
karathediyanayunna thirayo
ethanu sathyamennariyaathe njaaninnum
oruvazhi thedi nadappu ennum
peruvazhi thannil nadappoo


chirichodiyethunna puzhaye thengi
kkaranjukondenthe punarnoo?
aazhithannadithattil ooriya kanneerin
uppurasam puzha nukarnnille?
nukarnnille nukarnnille?

kuthichodikkayarunna thirakal potti
chirichukondenthe irangi
tholvithan vedana maykkaano
karaye tholppichu thalarnnitto
thalarnnitto thalarnnitto?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താലത്തിൽ പാനമുന്തിരി താളത്തിൽ ഗാനമഞ്ജരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ യേശുദാസ്
അമ്മിഞ്ഞപ്പാലിന്നിളംചുണ്ട്‌
ആലാപനം : എസ് ജാനകി   |   രചന : വിജയന്‍   |   സംഗീതം : കെ രാഘവന്‍
അമ്മിഞ്ഞപ്പാലിന്നിളംചുണ്ട്‌ (Bit)
ആലാപനം : എസ് ജാനകി   |   രചന : വിജയന്‍   |   സംഗീതം : കെ രാഘവന്‍