View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലവാനിലെ ...

ചിത്രംഋഷി (1992)
ചലച്ചിത്ര സംവിധാനംജെ വില്യംസ്
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on August 1, 2010
 
നീല വാനിലെ മിന്നും പൊന്‍ താരമാണോ നീ
കാന്ത മിഴിയുള്ള പെണ്ണേ നിന്റെ ചെഞ്ചുണ്ടില്‍ ചുമ്പിച്ചോട്ടേ
സ്വരരാഗമായി ജീവനില്‍ കരളേ ഓടിവാ
നീല വാനിലെ മിന്നും പൊന്‍ താരമാണോ നീ
കാന്ത മിഴിയുള്ള പെണ്ണേ നിന്റെ ചെഞ്ചുണ്ടില്‍ ചുമ്പിച്ചോട്ടേ

കാമാഗ്നി കലശം നീ മാറില്‍ ഏന്തി മേലാകെ എരിയുമ്പോള്‍
ഏകാന്ത ശലഭം തേടുന്നു ശിഖരം താളത്തില്‍ പൂമേനി
(കാമാഗ്നി കലശം )
തമ്മില്‍ തമ്മില്‍ പുണരുന്ന നിമിഷം
മന്മഥന്‍ മയങ്ങി നിന്ന നന്ദനം
സുഖം തരും പെണ്‍കിളിയേ വാ

നീല വാനിലെ മിന്നും പൊന്‍ താരമാണോ നീ
കാന്ത മിഴിയുള്ള പെണ്ണേ നിന്റെ ചെഞ്ചുണ്ടില്‍ ചുമ്പിച്ചോട്ടേ

കാര്‍കൂന്തല്‍ നല്ല പൂമെത്തയാക്കി കണ്‍മൂടി മയങ്ങുമ്പോള്‍
രോമാഞ്ച പുളകം പൂക്കുന്ന നിമിഷം പ്രേമാമൃതം നിറയും
(കാര്‍കൂന്തല്‍ നല്ല )
മെയ്യും മെയ്യും നൃത്തമാടും സംഗമം
കണ്ണുകളില്‍ വര്‍ണ്ണമേകി കുങ്കുമം
സുഖം തരും പെണ്‍കിളിയേ വാ

(നീല വാനിലെ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ രാവില്‍
ആലാപനം : സ്വര്‍ണ്ണലത   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ആനന്ദ രാഗങ്ങൾ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : രാമചന്ദ്രന്‍ പൊന്നാനി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ശാലീനതേ നിന്റെ ലാവണ്യം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌