View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലര്‍കാല സന്ധ്യ ഏതോ ...

ചിത്രംഎവിഡന്‍സ് (പുതുമഴത്തുള്ളികൾ) (1988)
ചലച്ചിത്ര സംവിധാനംരാഘവന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഓ പി നയ്യാര്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 16, 2011

പുലര്‍കാല സന്ധ്യ ഏതോ വിരഹാർദ്ര ഗാനമോതി
വിടരാതെ പൊഴിയുന്ന സ്വപ്നങ്ങൾ പോലെ
അറിയാതെ എന്നെ ഞാൻ എന്നിൽ തിരയേ
വിധി വന്നെൻ മണിദീപ നാളം കെടുത്തി
(പുലർകാല സന്ധ്യ...)

ശിലകൾക്കും മിഴിനീരു പൊഴിയുന്ന മട്ടിൽ
ചിറകുമായ് എൻ ഗാനം അലയടിച്ചെത്തും
കൺമുൻപിൽ ഇനി വന്നുദിക്കുവാൻ നിൽക്കും
പൊന്നിൻ പുലരിയെ പാടി ഉണർത്തും
പൊന്നിൻ പുലരിയെ പാടി ഉണർത്തും
വിടരാതെ പൊഴിയുന്ന സ്വപ്നങ്ങൾ പോലെ
അറിയാതെ എന്നെ ഞാൻ എന്നിൽ തിരയേ
വിധി വന്നെൻ മണിദീപ നാളം കെടുത്തി

പഞ്ചാഗ്നി മധ്യത്തിൽ എൻ പഞ്ചപ്രാണൻ
വെന്താലും മീട്ടും ഞാൻ എൻ മൃത്യുവീണ
മരണത്തിൻ മടിയിലും ഞാൻ ആലപിക്കും
മനഃസാക്ഷി ഉണരുന്ന സങ്കീർത്തനങങൾ
മനഃസാക്ഷി ഉണരുന്ന സങ്കീർത്തനങങൾ
വിടരാതെ പൊഴിയുന്ന സ്വപ്നങ്ങൾ പോലെ
അറിയാതെ എന്നെ ഞാൻ എന്നിൽ തിരയേ
വിധി വന്നെൻ മണിദീപ നാളം കെടുത്തി
(പുലർകാല സന്ധ്യ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 16, 2011

Pularkaala sandhya etho virahaardra gaanamothi
Vidaraathe pozhiyunna swapnangal pole
ariyaathe enne njaan ennil thiraye
vidhi vannen manideepa naalam keduthi
(Pularkaala...)

Shilakalkkum mizhineeru pozhiyunna mattil
chirakumaay en gaanam alayadichethum
kanmunpil ini vannudikkuvaan nilkkum
ponnin pulariye paadi unarthum
ponnin pulariye paadi unarthum
Vidaraathe pozhiyunna swapnangal pole
ariyaathe enne njaan ennil thiraye
vidhi vannen manideepa naalam keduthi

Panchaagni madhyathil en pancha praanan
venthaalum meettum njaan en mruthyu veena
maranathin madiyilum njaan aalapikkum
manasaakshi unarunna sankeerthanangal
manasaakshi unarunna sankeerthanangal
Vidaraathe pozhiyunna swapnangal pole
ariyaathe enne njaan ennil thiraye
vidhi vannen manideepa naalam keduthi
(Pularkaala...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇളംതെന്നലിന്‍ തളിര്‍തൊട്ടിലാട്ടി
ആലാപനം : പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഓ പി നയ്യാര്‍
കിളിപാടും
ആലാപനം : ജയ ജോസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഓ പി നയ്യാര്‍
തുലാവര്‍ഷമേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഓ പി നയ്യാര്‍