View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൗനമേ ...

ചിത്രംഓര്‍മ്മക്കുറിപ്പുകള്‍ (1992)
ഗാനരചന എ എസ് ഫ്രാൻസിസ്
സംഗീതംമോഹന്‍ സിതാര
ആലാപനംആശാലത

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

മൗനമേ ....
മഹാസാഗരമേ ...
മടിയിൽ എന്തെന്തു മരതകങ്ങൾ
അതിലൊന്നു പെറുക്കാൻ
ആശിച്ചു നിൽപ്പു ഞാൻ
അപാരതേ... നിൻ തീരത്തേകയായ്

ആശതന്നംഗുലീ ലാളനമേറ്റാൽ
അപാരതേ നിന്നിൽ അലകളുണരുമോ
ആശതന്നംഗുലീ ലാളനമേറ്റാൽ
അപാരതേ നിന്നിൽ അലകളുണരുമോ
ആയിരം...ദർശന...
ആയിരം ദർശന മോഹങ്ങളുണർത്തും
ദർപ്പണമല്ലോ നിൻ നിശ്ചലഭാവം
സധപ മപമപധപ മാപാമഗ ഗരിസ ഗരിസ ഗരി മഗരി....
(മൗനമേ...)

അഗാധതേ നിന്നിൽ ഉറങ്ങും കിനാവിന്റെ
കനകാഭ കാണാൻ ഉതറുമെൻമോഹം
അഗാധതേ നിന്നിൽ ഉറങ്ങും കിനാവിന്റെ
കനകാഭ കാണാൻ ഉതറുമെൻ മോഹം
ആശയാം.... വാർമുകിൽ...
ആശയാം വാർമുകിൽ
തോരണമാലകൾ ചാർത്തുന്നല്ലോ
എൻ കൗതുകഭാവം
സാധപ മപമപധപ മപമഗ ഗരിസ ഗരിസ ഗരി
മഗരി ....
(മൗനമേ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരയാലിൻ
ആലാപനം : ജി വേണുഗോപാല്‍   |   രചന : എ എസ് ഫ്രാൻസിസ്   |   സംഗീതം : മോഹന്‍ സിതാര