View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുറ്റത്തെ മുല്ലയില്‍ (ശോകം) ...

ചിത്രംഓടയില്‍ നിന്ന് (1965)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Ajay Nair

muttathe mullayil muthashimullayil
muthu pole manimuthu pole
ithirippoo virinju pandorithirippoo virinju...

manjil kulippichu veyilathu thorthichu
matiyiliruthee poomulla..
muthani kingini aramani kettichu
nritham padhippichu pookkaalam...

narthakippoovine panthalil kandoru
chithrashalabham vannoo pol..
mitham metich mothiramaniyich
nritham kandu mayangee pol...

chithravimaanathil maanathuyarnnappol
ithirippoovu paranjoo pol..
muthilla malarilla munthirithenilla
muttathe mullaykku manamilla...

muttathe mullayil muthashimullayil
muthu pole manimuthu pole
ithirippoo virinju pandorithirippoo virinju...
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മുറ്റത്തെ മുല്ലയിൽ മുത്തശ്ശിമുല്ലയിൽ
മുത്തു പോലെ മണിമുത്തു പോലെ
ഇത്തിരിപ്പൂ വിരിഞ്ഞു പണ്ടൊരിത്തിരിപ്പൂ വിരിഞ്ഞു...

മഞ്ഞിൽ കുളിപ്പിച്ചു
വെയിലത്തു തോർത്തിച്ചു
മടിയിലിരുത്തീ പൂമുല്ല..
മുത്തണി കിങ്ങിണി
അരമണി കെട്ടിച്ചൂ
നൃത്തം പഠിപ്പിച്ചൂ പൂക്കാലം...

നർത്തകിപ്പൂവിനേ പന്തലിൽ കണ്ടൊരു
ചിത്രശലഭം വന്നൂ പോൽ..
മുത്തം മേടിച്ച്‌ മോതിരമണിയിച്ച്‌
നൃത്തം കണ്ട്‌ മയങ്ങീ പോൽ...

ചിത്രവിമാനത്തിൽ മാനത്തുയർന്നപ്പോൾ
ഇത്തിരിപ്പൂവ്‌ പറഞ്ഞൂ പോൽ..
മുത്തില്ല മലരില്ലാ മുന്തിരിത്തേനില്ലാ
മുറ്റത്തെ മുല്ലയ്ക്ക്‌ മണമില്ലാ...

മുറ്റത്തെ മുല്ലയിൽ മുത്തശ്ശിമുല്ലയിൽ
മുത്തു പോലെ മണിമുത്തു പോലെ
ഇത്തിരിപ്പൂ വിരിഞ്ഞു പണ്ടൊരിത്തിരിപ്പൂ വിരിഞ്ഞു...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ റിക്ഷാവാലാ
ആലാപനം : വിദ്യാധരന്‍ മാസ്റ്റർ, മെഹബൂബ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മുറ്റത്തെ മുല്ലയില്‍
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അമ്പലക്കുളങ്ങരെ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാറ്റില്‍ ഇളം കാറ്റില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വണ്ടിക്കാരാ വണ്ടിക്കാരാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മാനത്തും ദൈവമില്ല
ആലാപനം : എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അമ്മേ അമ്മേ അമ്മേ നമ്മുടെ
ആലാപനം : രേണുക   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ