View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൈവം ഞങ്ങള്‍ക്കെന്തിനു ...

ചിത്രംപാവപ്പെട്ടവള്‍ (1967)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌
ഗാനരചനകെടാമംഗലം സദാനന്ദന്‍
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംരേണുക

വരികള്‍

Added by devi pillai on December 24, 2009
daivam njangalkkenthinunalki
vaayum vayarum maalore?
peruvazhiyallaathoruvazhiyilla
erivayar pottan maalore
erivayar pottaan maalore

pattiniyille illel naattil ennum ponnonam
veettilennum kalyaanam
beedikkuttiyeppole neerineeri theernnidunnu naam
neeritheernnidunnu naam
aayiram beedi njan theruthennaarthu cholleedum
kooli kayyileduthal rationarikku vaaypa thedidum
varumaanamullavante nilavaramanithenkil
orukochu kunjinenthu kazhiyum chetta


kaavadiyeduthu chinthu paadi vayar
pottuvaanay nottu thunnam paadi yaadi
eeswarante perum cholli melal
para chooshanam cheyyanenikkariyan mela

kunjumakkalullavare kannil mizhiyullavare
kunjithine kandal dayavillathe varumo?

vimmivimmikkaranjeedum kunjinumma nalkiyalum
sammathikkillavan ningal amminja koduthidathe

amme kandillayo njanum kunjallayo
kallupolum alinkeedum kunjimakkade kannuneeril
amme kandillayo.......

pallayiladichu pattupadiyaal
paisatharaanottaalila
pikkaasethuvanaduthavante
pallayadichal kesilla
joliyedukkaan chennalenikku
jolitharaanottaalilla
jolitharaanottaalilla....

kottathakarthannu raavanante innu
paatta chumakkunnu kuravante
picha patta chumakkunnu kuravante
chattayadi kettu chaadidunnu vayar
pottuvanallyo ponnuraama
chaadu rama salaam podu rama
chaadu rama salaam podu rama
chaadu rama salaam podu rama

----------------------------------

Added by devi pillai on December 24, 2009
ദൈവം ഞങ്ങള്‍ക്കെന്തിനുനല്‍കി
വായും വയറും മാളോരേ?
പെരുവഴിയല്ലാതൊരുവഴിയില്ലാ
എരിവയര്‍ പോറ്റാന്‍ മാളോരേ
എരിവയര്‍ പോറ്റാന്‍ മാളോരേ

പട്ടിണിയില്ലേലില്ലേല്‍ നാട്ടിലെന്നുമെന്നും പൊന്നോണം
വീട്ടിലെന്നും കല്യാണം
ബീഡിക്കുറ്റിയെപ്പോലെ നീറിനീറിത്തീര്‍ന്നിടുന്നു നാം
നീറിത്തീര്‍ന്നിടുന്നു നാം
ആയിരം ബീഡി ഞാന്‍ തെറുത്തെന്നാര്‍ത്തു ചൊല്ലീടാം
കൂലികയ്യിലെടുത്താല്‍ റേഷനരിക്കു വായ്പതേടീടും
വരുമാനമുള്ളവന്റെ നിലവാരമാണിതെങ്കില്‍
ഒരുകൊച്ചു കുഞ്ഞിനെന്തു കഴിയും ചേട്ടാ?

കാവടിയെടുത്തു ചിന്തുപാടി വയര്‍
പോറ്റുവാനായ് നോറ്റുതുന്നം പാടിയാടി
ഈശ്വരന്റെ പേരും ചൊല്ലിമേലാല്‍ പര
ചൂഷണം ചെയ്യാനെനിക്കറിയാന്‍ മേല

കുഞ്ഞുമക്കളൂള്ളവരെ കണ്ണില്‍ മിഴിയുള്ളവരെ
കുഞ്ഞിതിനെ കണ്ടാല്‍ ദയവില്ലാതെ വരുമോ?

വിമ്മിവിമ്മിക്കരഞ്ഞീടും കുഞ്ഞിനുമ്മ നല്‍കിയാലും
സമ്മതിക്കില്ലവന്‍ നിങ്ങള്‍ അമ്മിഞ്ഞ കൊടുത്തിടാതെ

അമ്മേ കണ്ടില്ലയോ ഞാനും കുഞ്ഞല്ലയോ
കല്ലുപോലും അലിഞ്ഞീടും കുഞ്ഞിമക്കടെ കണ്ണുനീരില്‍
അമ്മേ കണ്ടില്ലയോ.......

പള്ളയടിച്ചു പാട്ടുപാടിയാല്‍ പൈസതരാനൊറ്റാളില്ല
പിക്കാസെത്തുവാനടുത്തവന്റെ പള്ളയടിച്ചാല്‍ കേസില്ല
ജോലിയെടുക്കാന്‍ ചെന്നാലെനിക്കു ജോലിതരാനൊറ്റാളില്ല
ജോലിതരാനൊറ്റാളില്ല.....

കോട്ടതകര്‍ത്തന്നു രാവണന്റെ ഇന്നു
പാട്ടചുമക്കുന്നു കുറവന്റെ പിച്ച
പ്പാട്ടചുമക്കുന്നു കുറവന്റെ
ചാട്ടയടി കേട്ടു ചാടിടുന്നൂ വയര്‍
പോറ്റുവാനല്ലയോ പൊന്നുരാമാ
ചാടുരാമാ സലാം പോടു രാമാ
ചാടുരാമാ സലാം പോടു രാമാ
ചാടുരാമാ സലാം പോടു രാമാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശരണമയ്യപ്പാ
ആലാപനം : പി ലീല, ബി വസന്ത, ലത രാജു, ബി സാവിത്രി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
അമ്പിളിമാമ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
വൃന്ദാവനിയില്‍
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
നിന്മുഖം കണ്ടപ്പോള്‍
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഓര്‍മവേണം
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ജീവിതമെന്നതു
ആലാപനം : ബി വസന്ത   |   രചന : എം കെ ആർ പാട്ടയത്ത്   |   സംഗീതം : ബി എ ചിദംബരനാഥ്‌