ചിറകറ്റ പക്ഷിക്കു ...
ചിത്രം | വേനല്‍ (1981) |
ചലച്ചിത്ര സംവിധാനം | ലെനിന് രാജേന്ദ്രന് |
ഗാനരചന | കെ അയ്യപ്പപണിക്കര്‍ |
സംഗീതം | എം ബി ശ്രീനിവാസന് |
ആലാപനം | നെടുമുടി വേണു |
വരികള്‍
Added by vikasvenattu@gmail.com on August 18, 2010 നീ തന്നെ ജീവിതം സന്ധ്യേ നീ തന്നെ മരണവും സന്ധ്യേ നീ തന്നെ ഇരുളുന്നു നീ തന്നെ മറയുന്നു നീ തന്നെ നീ തന്നെ സന്ധ്യേ നിൻ കണ്ണിൽ നിറയുന്നു നിബിഡാന്ധകാരം നിൻ ചുണ്ടിലുറയുന്നു ഘനശൈത്യഭാരം നിന്നിൽ പിറക്കുന്നു രാത്രികൾ പകലുകൾ നിന്നിൽ മരിക്കുന്നു സന്ധ്യേ പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും പതിവായി നീ വന്ന നാളിൽ പിരിയാതെ ശുഭരാത്രി പറയാതെ കുന്നിന്റെ ചെരുവിൽ കിടന്നുവോ നമ്മൾ പുണരാതെ ചുംബനം പകരാതെ മഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾ വരുമെന്നു ചൊല്ലി നീ, ഘടികാരസൂചിതൻ പിടിയിൽ നിൽക്കുന്നില്ല കാലം പലതുണ്ട് താരങ്ങൾ, അവർ നിന്നെ ലാളിച്ചു പലതും പറഞ്ഞതിൽ ലഹരിയായ് തീർന്നുവോ പറയൂ മനോഹരീ സന്ധ്യേ അറിയുന്നു ഞാനിന്നു നിന്റെ വിഷമൂർച്ഛയിൽ പിടയുന്നുവെങ്കിലും സന്ധ്യേ ചിരി മാഞ്ഞു പോയെരെൻ ചുണ്ടിന്റെ കോണിലൊരു പരിഹാസമുദ്ര നീ കാണും ഒരു ജീവിതത്തിന്റെ ഒരു സൗഹൃദത്തിന്റെ മൃതിമുദ്ര നീയതിൽ കാണും നീ തന്നു ജീവിതം സന്ധ്യേ നീ തന്നു മരണവും സന്ധ്യേ നീ തന്നെ ഇരുളുന്നു നീ തന്നെ മറയുന്നു നീ തന്നെ നീ തന്നെ സന്ധ്യേ ഇനിയുള്ള കാലങ്ങളിതിലേ കടക്കുമ്പോൾ ഇതു കൂടിയൊന്നോർത്തു പോകും എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും വിറയാത്ത താരവും വന്നാൽ അലറാത്ത കടൽ, മഞ്ഞിലുറയാത്ത മല കാറ്റിലുലയാത്ത മാമരം കണ്ടാൽ അവിടെൻ പരാജയം പണി ചെയ്ത സ്മാരകം നിവരട്ടെ നിൽക്കട്ടെ സന്ധ്യേ എവിടുന്നു വന്നിത്ര കടകയ്പു വായിലെ- ന്നറിയാതുഴന്നു ഞാൻ നിൽക്കേ കരി വീണ മനമാകെയെരിയുന്നു പുകയുന്നു മറയൂ നിശാഗന്ധി സന്ധ്യേ ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി പിറകേ വരൊല്ലേ വരൊല്ലേ അവസാനമവസാന യാത്ര പറഞ്ഞു നീ- യിനിയും വരൊല്ലേ വരൊല്ലേ നീ തന്ന ജീവിതം നീ തന്ന മരണവും നീ കൊണ്ടു പോകുന്നു സന്ധ്യേ അവസാനമവസാനമവസാനമീ യാത്ര അവസാനമവസാനമല്ലോ! ---------------------------------- Added by devi pillai on January 31, 2011 neethanne jeevitham sandhye neethanne maranavum sandhye neethanne irulunnu neethanne marayunnu neethanne neethanne sandhye nin kannil nirayunnu nibidaandhakaaram nin chundilurayunnu khanashaithyabhaaram ninnil pirakkunnu raathrikal pakalukal ninnil marikkunnu sandhye pakalaaya pakalokke vattikkazhinjittum pathivaayi nee vanna naalil piriyaathe shubharaathri parayaathe kunninte cheruvil kidannuvo nammal punaraathe chumbanam pakaraathe manjinte kuliril kazhinjuvo nammal varumennu cholli nee khadikaarasoochithan pidiyil nilkkunnilla kaalam palathundu thaarangal avar ninne laalichu palathum paranjathil lahariyaay theernnuvo parayoo manohari sandhye ariyunnu njaninnu ninte vishamoorchayil pidayunnuvenkilum sandhye chiri maanjupoyoren chundinte koniloru parihaasamudra nee kaanum oru jeevithathinte oru souhridathinte mrithimudra neeyathil kaanum nee thannu jeevitham sandhye nee thannu maranavum sandhye nee thanne irulunnu nee thanne marayunnu neethanne neethanne sandhye iniyulla kaalangalithile kadakkumpol ithukoodiyonnorthu pokum eriyaatha sooryanum vilaraatha chandranum virayaatha thaaravum vannaal alaraatha kadal manjilurayaatha mala kaattilulayaatha maamaram kandaal aviden paraajayam pani cheytha saarakam nivaratte nilkkatte sandhye evidunnu vannithra kadakayppu vaayile- nnariyaathuzhannu njan nilkke kariveena manamaakeyeriyunnu pukayunnu marayoo nishaagandhi sandhye chirakatta pakshikku chirakumaay neeyini pirake varolle varolle avasaanamavasaana yaathra paranju nee yiniyum varolle varolle neethanna jeevitham nee thanna maranavum nee kondu pokunnu sandhye avasaanamavasaanamavasanamee yaathra avasaanamavasaanamallo! |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാന്ത മൃദുല സ്മേര
- ആലാപനം : എസ് ജാനകി | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ബി ശ്രീനിവാസന്
- കാരി കിക്കിരി
- ആലാപനം : കോറസ്, സി ഒ ആന്റോ, ഉഷാ രവി | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ബി ശ്രീനിവാസന്
- താഴിക ചൂടിയ
- ആലാപനം : കെ ജെ യേശുദാസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ബി ശ്രീനിവാസന്