View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ടാലും കണ്ടാലും ...

ചിത്രംവിധി തന്ന വിളക്കു് (1962)
ചലച്ചിത്ര സംവിധാനംഎസ് എസ് രാജൻ
ഗാനരചനപി ഭാസ്കരൻ, മുതുകുളം രാഘവന്‍പിള്ള
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംവി ദക്ഷിണാമൂര്‍ത്തി, കോട്ടയം ശാന്ത

വരികള്‍

Lyrics submitted by: Sreedevi Pillai

kandaalum kandaalum vendakka chundakka
kandaal kothikkunna paavakka
nalla thundam kanakkulla kovakka
pachachundu vidarthiya nenthrakka

eluppathil paranjaatte potte
vilayalppam ilappathil kittumenkil vaangikkam
mooppu thikanjoru muppathu paavakkaa thannidumenkil
muppathinettana mooppanu thannekkaam

ettu vilakkathu vittaalum thettilla
vitamin e yundu b undu
naattil kittaatha cheerathan thayyundu
vittaal kittanam sammaanam melmundu
manjani malayude thekkupurathori-
lanjimarathilirikkunne
manjula marathaka maniyoli cherum
manjappainkili paadunne

nenjilashesham nanju nirachoru pennineyaarum namballe

ponne poove ennuvilikkum purushanodaarum cheralle
haa haa angane thanne ennaale

O.. ambadi midumidukki sammathichu.. m..mm..
thaamarathaarani thoomukham thookidum
komalappaaloli punchiriyum
thenanithoomozhippoomazha peythidum
kaaminimaar manam kalluthanne

ayyaa.. ennaale inna pidicho
pottum mirattum murimeesha vechulla
mattum marippaattumaay roadil
vettam parannittiruttum vareykkulla
cheettu vaangippore nambidalle
aa... pinne pinne.....
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കണ്ടാലും കണ്ടാലും വെണ്ടക്ക ചുണ്ടക്കാ
കണ്ടാല്‍ കൊതിക്കുന്ന പാവക്കാ
നല്ല തുണ്ടം കണക്കുള്ള കോവക്കാ
പച്ചച്ചുണ്ടു വിടര്‍ത്തിയ നേന്ത്രക്കാ

എളുപ്പത്തില്‍ പറഞ്ഞാട്ടേ പോട്ടേ
വിലയല്‍പ്പം ഇളപ്പത്തില്‍ കിട്ടുമെങ്കില്‍ വാങ്ങിക്കാം
മൂപ്പു തികഞ്ഞൊരു മുപ്പതു പാവക്കാ തന്നിടുമെങ്കില്‍
മുപ്പതിനെട്ടണ മൂപ്പനു തന്നേക്കാം

എട്ടു വിലയ്ക്കതു വിറ്റാലും തെറ്റില്ല
വിറ്റാമിന്‍ എയുണ്ട് ബീയുണ്ട്
നാട്ടില്‍ കിട്ടാത്ത ചീര തന്‍ തൈയുണ്ടു്
വീറ്റാല്‍ കിട്ടണം സമ്മാനം മേല്‍മുണ്ടു്
മഞ്ഞണി മലയുടെ തെക്കുപുറത്തോരി - ‌
ലഞ്ഞി മരത്തിലിരിക്കുന്നേ
മഞ്ജുള മരതക മണിയൊളി ചേരും
മഞ്ഞപ്പൈങ്കിളി പാടുന്നേ

നെഞ്ഞിലശേഷം നഞ്ഞു നിറച്ചൊരു പെണ്ണിനെയാരും നമ്പല്ലേ

പൊന്നേ പൂവേ എന്നു വിളിക്കും പുരുഷനോടാരും ചേരല്ലേ
ഹാ ഹാ... അങ്ങനെ തന്നെ... എന്നാലേ

ഓ... അമ്പടീ... മിടു മിടുക്കി... സമ്മതിച്ചു.. ഉംഉം..
താമരത്താരണിത്തൂമുഖം തൂകിടും
കോമളപ്പാലൊളി പുഞ്ചിരിയും
തേനണിത്തൂമൊഴിപ്പൂമഴ പെയ്തിടും
കാമിനിമാര്‍ മനം കല്ലു തന്നെ

അയ്യാ.. എന്നാലേ ഇന്നാ പിടിച്ചോ...
പൊട്ടും മിരട്ടും മുറിമീശ വെച്ചുള്ള
മട്ടും മറിപ്പാട്ടുമായ് റോഡില്‍
വെട്ടം പരന്നിട്ടിരുട്ടും വരെയ്ക്കുള്ള
ചീട്ടു വാങ്ങിപ്പോരെ നമ്പിടല്ലേ
ങാ... പിന്നെ... ങാ.. പിന്നെ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചുണ്ടില്‍ മന്ദഹാസം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണടച്ചാലും
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഗുരുവായൂര്‍പുരേശാ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വാനിന്‍ മടിത്തട്ടില്‍
ആലാപനം : പി സുശീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കാരുണ്യ സാഗരനേ [ഗുരുവായുപുരേശ]
ആലാപനം : പി ലീല, എ പി കോമള   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചന്ദനക്കിണ്ണം
ആലാപനം : പി ലീല, പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കാരണമെന്തേ പാര്‍ത്ഥ
ആലാപനം : പി ലീല, വിനോദിനി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കറക്കു കമ്പനി
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തുടുതുടുന്നനെയുള്ളൊരു
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി