View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്‍ കൊരലാരപ്പണ്ടം ...

ചിത്രംചക്രവര്‍ത്തി (1991)
ചലച്ചിത്ര സംവിധാനംഎ ശ്രീകുമാര്‍
ഗാനരചനബിച്ചു തിരുമല
സംഗീതംപി സി സുശി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on October 23, 2010
 
പൊന്‍ കൊരലാരപ്പണ്ടം കളഞ്ഞുകിട്ടിയ തങ്കം
അതു് കൊണ്ടൊരു വര്‍ണ്ണപ്പളുങ്കു കൊട്ടാരം
കൊട്ടാരത്തിന്നുള്ളില്‍ മട്ടുപ്പാവിന്‍ മട്ടില്‍
ഞൊറികെട്ടിയൊരുക്കിയ സപ്രമഞ്ചവും
ഒത്തനടുക്കൊരു ചക്രവര്‍ത്തിയും
അതിശയം ജന്മഭാഗ്യം
(പൊന്‍ കൊരലാരപ്പണ്ടം)
ലാ...

അരമനവാഴും തിരുമനസ്സോരോ കരവരുതിലൂടേയാപ്പദം നേടി
പുതിയൊരു നാടിന്‍ അധിപതിയായൊരു നേരം
പടയണിയോടും പൊന്നോടും മുത്തോടും പൊരുളോടും
കനകകിരീടം കയ്യാളും കാലം
കൊടിയടയാളം കണ്ടും കേട്ടും കപ്പം കൊണ്ടും മുന്നില്‍
അഴിമതി നന്നോ സാമന്തന്മാര്‍
ലാ...
ജയഘോഷം കാഹളം ഉല്ലാസാരവം
തേരില്‍ പൊന്‍തേരില്‍ യുവരാജാധിരാജന്‍ അകമ്പടിയാലും
(പൊന്‍ കൊരലാരപ്പണ്ടം )
ലാ...

അടവുകളെല്ലാം പകിടകളാക്കിക്കളി തുടരുമ്പോള്‍
സ്വര്‍ണ്ണത്തൂവല്‍ ദിനകകിരീടം പലകുറിയണിയുന്നേരം
മധുരവസന്തം ആമന്ദം ആനന്ദം മകരന്ദം
മനസ്സിനൊരിമ്പം നേടുന്ന കാലം
ലാ...

ഹേ കൊരലാരപ്പണ്ടം കളഞ്ഞുകിട്ടിയ തങ്കം
അതു് കൊണ്ടൊരു വര്‍ണ്ണപ്പളുങ്കു കൊട്ടാരം
കൊട്ടാരത്തിന്നുള്ളില്‍ മട്ടുപ്പാവിന്‍ മട്ടില്‍
ഞൊറികെട്ടിയൊരുക്കിയ സപ്രമഞ്ചവും
ഒത്തനടുക്കൊരു ചക്രവര്‍ത്തിയും
അതിശയം ജന്മഭാഗ്യം

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 4, 2011

Ponkoralaarappandam kalanju kittiya thankam
athu kondoru varnnappalunku kottaaram
kottaarathinnullil mattuppaavin mattil
njori kettiyorukkiya sapramanchavum
otha nadukkoru chakravarthiyum
athishayam janmabhaagyam
(Pon koralaara...)

aramana vaazhum thirumanassoro karavaruthiloodeyoppadam nedi
puthiyoru naadin adhipathiyaayoru neram
padayaniyodum ponnodum muthodum porulodum
kanakakireedam kaiyyaalum kaalam
kodiyadayaalam kandum kettum kappam kondum munnil
azhimathi nanno saamanthanmaar
jayaghosham kaahalam ullaasaaravam
theril pontheril yuva raajaadhiraajan akampadiyaalum
(Pon koralaara...)

Adavukalellaam pakidakalaakki kali thudarumpol
swarnnathooval dinakakireedam palakuriyaniyum neram
madhura vasantham aamandam aanandam makarandam
manassinorimpam nedunna kaalam
laa..
(Pon koralaara...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേശവിളക്കിന്റെ നേര്‍ത്ത
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : പി സി സുശി
തൂമഞ്ഞു പെയ്യും രാഗേന്ദു കണ്ടോ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : പി സി സുശി