View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതോ പാതയില്‍ (M) ...

ചിത്രംസ്വന്തം മകള്‍ക്ക് സ്നേഹപൂര്‍വ്വം (1997)
ചലച്ചിത്ര സംവിധാനംപോള്‍സണ്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ഏതോ പാതയിൽ ഇരുളിൻ യാത്രയിൽ
കാലം നൽകുമീ കനിവിൻ നാളമായ്
വരുമോ തരുമോ അലിവിൻ നിലാദീപം
(ഏതോ പാതയിൽ ...)

നെഞ്ചിലേ തിരുമധുരം
കോരി ഞാൻ നൽകിടാം
പാടുവാൻ സ്വരമരുളും
വീണയായ് മാറിടാം
വിരിയാൻ മറന്ന മലരേ
കരളോടുരുമ്മി നിൽക്കുമോ
വിരിയാൻ മറന്ന മലരേ
കരളോടുരുമ്മി നിൽക്കുമോ
ഒരു സാന്ത്വനമെന്നുടെ ഓർമ്മയി-
ലരുളാൻ ഇതുവഴി വാ
ഏതോ പാതയിൽ ഇരുളിൻ യാത്രയിൽ
കാലം നൽകുമീ കനിവിൻ നാളമായ്

ആർദ്രമായ് ഹൃദയപുടം
നീട്ടി ഞാൻ നൽകിടാം
സ്നേഹമാം കനിയമൃതം
മാരിയായ് പെയ്തിടാം
അലയാതലഞ്ഞ മനസ്സേ
അഴൽമാഞ്ഞ പാട്ടു മൂളുമോ
അലയാതലഞ്ഞ മനസ്സേ
അഴൽമാഞ്ഞ പാട്ടു മൂളുമോ
ഒരു വെൺനുര ചിന്നിയ പാൽക്കട-
ലലയായ് ശ്രുതിമധു താ
(ഏതോ പാതയിൽ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വരചന്ദ്രികേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മഞ്ഞുമലരേ
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഏതോ പാതയില്‍ (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
തുടികൊട്ടി ചാഞ്ചാട്ടം
ആലാപനം : കെ എസ്‌ ചിത്ര, മനോ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌