View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വര്‍ണ്ണത്തളികയുമേന്തിയണഞ്ഞു സൂര്യന്‍ ...

ചിത്രംവെള്ളിമണിത്താലം ()
ഗാനരചനഗിരീഷ് പുത്തഞ്ചേരി, കൈതപ്രം
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Kalyani on December 19, 2010

സ്വര്‍ണ്ണത്തളികയുമേന്തിയണഞ്ഞു സൂര്യന്‍
നീലത്താമര മെല്ലെയുണര്‍ന്നു ദൂരെ
പൊന്‍ചിലങ്ക കെട്ടിയ ദേവാംഗനയായ് പുലരി
സ്വരസംഗമരംഗവേദിയൊരുങ്ങീ മണ്ണില്‍ (സ്വര്‍ണ്ണത്തളിക.....)
ആരാധനയുടെ പൂജാമലരുകള്‍ സ്വപ്നമായ് വിടർന്നു
പ്രിയതരമായ്.....
നീയെന്‍ തങ്ക സൂര്യോദയമായ്
ഞാനൊരു മോഹത്താമരയായ്...(2)
(സ്വര്‍ണ്ണത്തളിക.....)

വാര്‍മുകിലുകള്‍ കാര്‍കൂന്തല്‍ ചീകുന്നൂ....മേലേ..മേലേ....
വെൺപുഴയുടെ പൊന്നരമണി കിലുങ്ങിയിളകുന്നൂ താഴേ താഴേ
നിന്‍ ഗാനമൊരു നീഹാരമഴയായ് പെയ്തുവല്ലോ
നിന്‍ താളമെന്‍ നെഞ്ചിലെ പന്തമായ്
നിന്‍ മുന്നിലൊരു മാന്‍പേടയായ് ഓടുന്നതെന്തേ..
നീ എന്നിലെ മായയോ രാഗമോ
പ്രിയനേ നീയിന്നെന്റെ മനസ്സിലെ ഉന്മാദമോ...
(സ്വര്‍ണ്ണത്തളിക.....)

താഴ്വാരം കൈമാടി വിളിക്കുന്നു...അകലേ അകലേ
പൂങ്കുരുവികള്‍ നാട്ടുമാവില്‍ വിരുന്നു ചൊല്ലുന്നു.. പോരൂ പോരൂ
നീയെന്തിനെന്നാത്മാവിലെ ഭൂപാളമായി...
നീ എന്തിനെന്‍ ഭാവനാരൂപമായ്‌
നീയെന്റെ രതിഭാവങ്ങളിലെ ഏകാന്തദാഹം
എന്‍ നിനവിലെ വന്യമാം പൌരുഷം
നിന്നില്‍ വീണലിയും ഞാന്‍ പാവമൊരാരാധിക....
(സ്വര്‍ണ്ണത്തളിക.....)



----------------------------------


Added by Kalyani on December 19, 2010

Swarnnathalikayumenthiyananju sooryan
neelathaamara melleyunarnnu doore
pon chilanka kettiya devaanganayaay pulari
swara sangamaranga vediyorungi mannil..(swarnnathalika.....)
aaraadhanayude poojaamalarukal swapnamaay vidarnnu
priyatharamaay.....
neeyen thankasooryodayamaay
njaanoru mohathaamarayaay...(2)
(swarnnathalika.....)

vaarmukilukal kaarkoonthal cheekunnuu.. mele mele
ven puzhayude pon aramani kilungiyilakunnuu thaazhe thaazhe
nin gaanamoru neehaaramazhayaay peythuvallo
nin thaalamen nenchile panthamaay
nin munniloru maanpedayay odunnathenthe..
nee ennile maayayo raagamo
priyane neeyinnentemanassile unmaadamo...
(swarnnathalika.....)

thaazhvaaram kaimaadi vilikkunnu... akale akale
poonkuruvikal naattumaavil virunnu chollunu.. poru poru
neeyenthinennaathmaavile bhoopaalamaayi...
nee enthinen bhaavanaaroopamaay
neeyente rathibhaavangalile ekaantha daaham
en ninavile vanyamaam pourusham
ninnil veenaliyum njaan paavamoraaraadhika....
(swarnnathalika.....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വര്‍ണ്ണത്തളികയുമേന്തിയണഞ്ഞു സൂര്യന്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
അമ്മയീ ഭൂമിയില്‍ ദേവാലയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
സന്യാസീ കള്ളസന്യാസീ
ആലാപനം : ബിജു നാരായണന്‍, രഞ്ജിനി ജോസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌