View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

യവന കഥയില്‍ നിന്നു ...

ചിത്രംഅന്ന (1995)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by Dilip C S/dilip.devil.13@gmail.com on September 17, 2008yavanakathayil ninnu vanna idayakanyake
vayana pootha vazhiyilenthe veruthe nilppu nee
yamunayozhukum vanikayile venugaayakaa
murali paadum paattil swayam marannu ninnu njaan
thammil thammil annaadhyamaay kandu
ninne kaanaanen kannukal punyam cheythu

yavanakathayil ninnu vanna idayakanyake
yamunayozhukum vanikayile venugaayakaa

raavin thankathoniyeri en aramanathan
arayilival aarum kaanaathinnu vannu
premalolayaay chenchodiyinathan
punchiriyil thoovennilaavuthirnnu
raappaarckaan idamundo
idanenchil koodund
neermaathalam poochoodum kaalam vannu

yavanakathayil ninnu vanna idayakanyake
yamunayozhukum vanikayile venugaayakaa

kaalil vellickolusumaay tharivalayilakum
kai niraye kudamullappoovumaay vannaal
vanalathikayenne virimarinkal padarunna
poonoolaay mattille nee
madhumanjarikal thirineetti
malarmaasam varavaayi
poonkuruvikal then nukarum naalaayallo

yamunayozhukum vanikayile venugaayakaa
yavanakathayil ninnu vanna idayakanyake
thammil thammil annaadhyamaay kandu
ninne kaanaanen kannukal punyam cheythu

yamunayozhukum vanikayile venugaayakaa
yavanakathayil ninnu vanna idayakanyake


----------------------------------

Added by Dilip C S/dilip.devil.13@gmail.com on September 17, 2008യവനകഥയില്‍ നിന്നു വന്ന ഇടയകന്യകേ
വയന പൂത്ത വഴിയിലെന്തെ വെറുതെ നില്‍പ്പു നീ
യമുനയൊഴുകും വനികയിലെ വേണുഗായകാ
മുരളി പാടും പാട്ടില്‍ സ്വയം മറന്നു നിന്നു ഞാന്‍
തമ്മില്‍ തമ്മില്‍ അന്നാദ്യമായ്‌ കണ്ടു
നിന്നെ കാണാനെന്‍ കണ്ണുകള്‍ പുണ്യം ചെയ്തു

യവനകഥയില്‍ നിന്നു വന്ന ഇടയകന്യകേ
യമുനയൊഴുകും വനികയിലെ വേണുഗായകാ

രാവിന്‍ തങ്കത്തോണിയേറി എന്‍ അരമനതന്‍
അറയിലിവള്‍ ആരും കാണാതിന്നു വന്നു
പ്രേമലോലയായ്‌ ചെഞ്ചൊടിയിണതന്‍
പുഞ്ചിരിയില്‍ തൂവെണ്ണിലാവുതിര്‍ന്നൂ
രാപ്പാര്‍ക്കാന്‍ ഇടമുണ്ടോ
ഇടനെഞ്ചില്‍ കൂടുണ്ട്‌
നീര്‍മാതളം പൂചൂടും കാലം വന്നു

യവനകഥയില്‍ നിന്നു വന്ന ഇടയകന്യകേ
യമുനയൊഴുകും വനികയിലെ വേണുഗായകാ

കാലില്‍ വെള്ളിക്കൊലുസുമായ്‌ തരിവളയിളകും
കൈ നിറയെ കുടമുല്ലപ്പൂവുമായ്‌ വന്നാല്‍
വനലതികയെന്നേ വിരിമറിങ്കല്‍ പടരുന്ന
പൂണൂലായ്‌ മറ്റില്ലേ നീ
മധുമഞ്ചരികള്‍ തിരിനീട്ടി
മലര്‍മാസം വരവായി
പൂങ്കുരുവികള്‍ തേന്‍ നുകരും നാളായല്ലൊ

യമുനയൊഴുകും വനികയിലെ വേണുഗായകാ
യവനകഥയില്‍ നിന്നു വന്ന ഇടയകന്യകേ
തമ്മില്‍ തമ്മില്‍ അന്നാദ്യമായ്‌ കണ്ടു
നിന്നെ കാണാനെന്‍ കണ്ണുകള്‍ പുണ്യം ചെയ്തു

യമുനയൊഴുകും വനികയിലെ വേണുഗായകാ
യവനകഥയില്‍ നിന്നു വന്ന ഇടയകന്യകേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രഘുവംശ സുധാംബുധി
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ഔസേപ്പച്ചന്‍
അരയാലിലകളില്‍ അഷ്ടപദി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
ആനന്ദനംതനം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
ആര്‍ദ്രമാമൊരു നിമിഷം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
അന്നപൂര്‍ണേ വിശലാക്ഷി
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ഔസേപ്പച്ചന്‍
മോക്ഷ മുഗലത
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ഔസേപ്പച്ചന്‍
ഒലിവു മരചോട്ടില്‍
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍