View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്തമ്മേ ചുണ്ടത്ത് ...

ചിത്രംകുലം (1997)
ചലച്ചിത്ര സംവിധാനംലെനിന്‍ രാജേന്ദ്രന്‍
ഗാനരചനവി മധുസൂദനന്‍ നായര്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on June 24, 2010
എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊഴുന്ത്?
പൂമാനം കണ്ടിട്ടോ? സ്വപ്നം കണ്ടിട്ടോ?
മിണ്ടാത്തതിന്നെന്തേ നാണം വന്നിട്ടോ?
എല്ലാരും പേശുമ്പോള്‍ നാണം വന്നിട്ടോ?
(എന്തമ്മേ)

പാമ്പാടും കാവില്‍ നീ ചെല്ലുമ്പോള്‍
തൈത്തെന്നല്‍ താളം തേവിത്തന്നില്ലേ?
കാര്‍വിരലൊഴുകിയ നെല്‍‌വയലില്‍
നീ പാടും ഗാനം
പണ്ടേ നീയെന്നുള്ളിന്നുള്ളില്‍ തൂവിത്തന്നില്ലേ?
(എന്തമ്മേ)

പൂചൂടും തീരം നീ ചെല്ലുമ്പോള്‍
കിന്നാരം കൂടാനാരോ വന്നില്ലേ?
നീള്‍മിഴിയലകളില്‍ നീ പടരും
നിന്‍ നോവിന്‍ മൗനം
പണ്ടേ നീയെന്നുള്ളിന്നുള്ളില്‍ തൂവിത്തന്നില്ലേ?
(എന്തമ്മേ)

----------------------------------

Added by Vijayakrishnan VS on December 1, 2010

enthamme chundath mallikkolunth
poomanam kanditto swapnam kanditto
mindathath innenthe naanam vannitto
ellaarum pesumpol naanam vannitto

paampadum kavil nee chellumpol
thaithennal thaalam thevi thannille
kaarviralozhukiya nelvayalil
nee paadum gaanam
pande neeyennullinnullil thoovi thannille

poochodum theeram nee chellumpol
kinnaram koodan aaro vannille
neelmizhiyalakalil nee padarum
nin novin mounam
pande neeyennullinnullil thoovithannille


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദന ശിലയില്‍
ആലാപനം : കെ എസ്‌ ചിത്ര, എം ജി രാധാകൃഷ്ണന്‍   |   രചന : വി മധുസൂദനന്‍ നായര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
എന്തമ്മേ ചുണ്ടത്ത്
ആലാപനം : കെ എസ്‌ ചിത്ര   |   രചന : വി മധുസൂദനന്‍ നായര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
തിരന്തു പാര്‍ത്തേന്‍
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : വി മധുസൂദനന്‍ നായര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അഗ്നി സത്യങ്ങള്‍
ആലാപനം : വി മധുസൂദനന്‍ നായര്‍   |   രചന : വി മധുസൂദനന്‍ നായര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍