View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇതാരോ ചെമ്പരുന്തോ? ...

ചിത്രംതുമ്പോളിക്കടപ്പുറം (1995)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംസലില്‍ ചൗധരി
ആലാപനംകെ ജെ യേശുദാസ്, കോറസ്‌, സുനന്ദ

വരികള്‍

Lyrics submitted by: Sreedevi Pillai

വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഹൊയ്യ ഹൊയ്യാ ഹേ�

ഇതാരോ ചമ്പരുന്തോ പറക്കും തോണീയായ് മേലേ
വടക്കന്‍ കാറ്റു മൂളി കടല്‍ പൊന്മുത്തു കോരാന്‍ വാ
ചാകരക്കൊയ്തായ്....
ഹൊയ്യ ഹൊയ്യാ ഹയ്....
ഏഹേ...
(ഇതാരോ)
ഓ......
ഉരുക്കന്‍ കാറ്റിനോടു മല്ലടിക്കും തോണിയില്‍
ഓ.....
പിടക്കും മിന്നല്‍ പോലാം പൊന്നു കോരി വന്നവന്‍
കടക്കണ്‍കൊണ്ടിളന്നീര്‍ മോന്തിനില്‍ക്കുന്നാരിവന്‍?
പെരുന്നാള്‍ കൂടണം പോല്‍ പെണ്ണൂകാണാന്‍ വരും പോല്‍
ഓ......
(ഇതാരോ)

കൊറ്റിയും മക്കളും കൊയ്ത്തിനു പോകുമ്പോള്‍
കാക്കേം പോ കടല്‍ കാക്കേംപോ
മൂളിപ്പാട്ടും മൂളിക്കൊണ്ടേ കാറ്റും കൂടെ പോണൊണ്ടേ
പോണൊണ്ടേ....കൂടെ പോണൊണ്ടേ
ചക്കിയും മക്കളും തക്കിടമുണ്ടനും
കൊയ്യാന്‍ വന്നൊരു നേരത്തേ
മൂളീപ്പാട്ടും മൂളീപ്പായണ കാറ്റിന്നെന്തൊരു തന്തോയം തന്തോയം എന്തു തന്തോയം

ഹൊയ്യ ഹൊയ്യാ ഹയ്.....
കടത്തിന്നില്ല മോനെ രൊക്കമാണേല്‍ കൊണ്ടുപോ
ഓ....
എനിക്കും സ്വന്തമായി വള്ളമൊന്നു വാങ്ങണം
മഴക്കും മുന്‍പു കൊച്ചുകൂരയൊന്നു മേയണം
മറന്നു വീടു നോക്കാന്‍ പെണ്ണൊരുത്തീം വരേണം
ഓഹോ.........

ഇതാരോ ചമ്പരുന്തോ പറക്കും തോണീയായ് മേലേ
വടക്കന്‍ കാറ്റു മൂളി കടല്‍ പൊന്മുത്തു കോരാന്‍ വാ
ചാകരക്കൊയ്തായ്....
ഹൊയ്യ ഹൊയ്യ ഹയ്....
ഏഹേ...
(ഇതാരോ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാതിൽ തേന്മഴയായ് [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സലില്‍ ചൗധരി
വരവേല്‍ക്കയായ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സലില്‍ ചൗധരി
ഓളങ്ങളേ ഓടങ്ങളേ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സലില്‍ ചൗധരി
കാതില്‍ തേന്മഴയായ് [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സലില്‍ ചൗധരി