View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Priyamaanasa ...

MovieIvar Innu Vivahitharavunnu ()
LyricsBichu Thirumala
MusicG Devarajan
SingersP Madhuri

Lyrics

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

പ്രിയ മാനസാ ...

പ്രിയ മാനസാ നിൻ
പരിരംഭണങ്ങളിൽ ഞാൻ
അടിമുടി കോരിത്തരിച്ചു പോയി
മുറിവേറ്റ ചുണ്ടും നഖമേറ്റ മാറും
നനുത്തു തുടുത്തുണർന്നു പോയി
ഞാൻ തളർന്നു പോയി

തക്കാളിപ്പഴങ്ങളെന്നാർത്തിയോടങ്ങെന്റെ
ചുണ്ടത്ത് കുറിച്ചിട്ടതോർമ്മയില്ലേ
തക്കാളിപ്പഴങ്ങളെന്നാർത്തിയോടങ്ങെന്റെ
ചുണ്ടത്ത് കുറിച്ചിട്ടതോർമ്മയില്ലേ
താമരക്കുടങ്ങളെന്നാരോരുമറിയാതെൻ
കാതിൽ പറഞ്ഞതും മറന്നു പോയോ
നേരം നല്ല നേരം
കുളിർ ചന്ദന ചാമരം വീശും തെന്നലിൻ തേരേറി വാ
ഒന്നു വാ ... നീ വാ ...

പ്രിയ മാനസാ ...

സർപ്പങ്ങളിഴഞ്ഞിടും
മെയ് മറന്നങ്ങെന്നെ
സ്വർഗ്ഗത്ത് പറപ്പിച്ചതോർമ്മയില്ലേ
സർപ്പങ്ങളിഴഞ്ഞിടും
മെയ് മറന്നങ്ങെന്നെ
സ്വർഗ്ഗത്ത് പറപ്പിച്ചതോർമ്മയില്ലേ
കോമരങ്ങളെപ്പോലെ
അന്യോന്യം ഉറഞ്ഞാടി
താനേ തളർന്നതും മറന്നു പോയോ
നേരം ... നല്ല നേരം ...
ഇളംകുങ്കുമ ചാറിലലിഞ്ഞൊരു സന്ധ്യ തൻ
മേലാവിൽ വാ
ഒന്നു വാ ...നീ വാ ...

പ്രിയ മാനസാ നിൻ
പരിരംഭണങ്ങളിൽ ഞാൻ
അടിമുടി കോരിത്തരിച്ചു പോയി
മുറിവേറ്റ ചുണ്ടും നഖമേറ്റ മാറും
നനുത്തു തുടുത്തുണർന്നു പോയീ
ഞാൻ തളർന്നു പോയി
പ്രിയ മാനസാ ...


Other Songs in this movie

Jaladevathe
Singer : P Madhuri   |   Lyrics : Bichu Thirumala   |   Music : G Devarajan
Kannaadippuzhayarikil
Singer : KJ Yesudas, P Madhuri   |   Lyrics : Bichu Thirumala   |   Music : G Devarajan