View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓര്‍മ്മയുണ്ടോ മാന്‍കിടാവേ ...

ചിത്രംസ്നേഹിക്കാന്‍ ഒരു പെണ്ണ് (1978)
ചലച്ചിത്ര സംവിധാനംകെ സുകുമാരന്‍ നായര്‍ (കെ സുകു)
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Ralaraj

Added by ജിജ സുബ്രഹ്മണ്യൻ on June 17, 2010

ഓർമ്മയുണ്ടോ മാൻകിടാവോ
ഒരുമിച്ചു നമ്മളോടിക്കളിച്ചകാലം തമ്മിൽ
ഒരിക്കലും പിരിയാത്ത ചെറുപ്പകാലം
(ഓർമ്മയുണ്ടോ..)

ചിരിച്ചാലും കരഞ്ഞാലും പരിഭവം പറഞ്ഞാലും
കാണാതിരുന്നാൽ നിൻ മിഴി നനയും നിന്റെ
കവിളിലെ കമലപ്പൂ കൊഴിഞ്ഞുവീഴും വാടി-
കൊഴിഞ്ഞുവീഴും
(ഓർമ്മയുണ്ടോ..)

മറന്നാലും മറക്കാത്ത പിരിഞ്ഞാലും പിരിയാത്ത
കൗമാരസ്നേഹത്തിൻ കനകപുഷ്പം എന്റെ
ഹൃദയത്തിലെന്നെന്നും വിടർന്നു നിൽക്കും
മിന്നി വിടർന്നു നിൽക്കും
(ഓർമ്മയുണ്ടോ..)

----------------------------------

Added by devi pillai on November 28, 2010

ormayundo maankidaave
orumichu nammalodikkalicha kaalam thammil
orikkalum piriyaatha cheruppakaalam

chirichaalum karanjaalum paribhavam paranjaalum
kaanathirunnaal nin mizhinanayum ninte
kavilile kamalapoo kozhinju veezhum
vaadikkozhinju veezhum

marannaalum marakkaatha pirinjaalum piriyaatha
koumaarasnehathin kanakapushpam ente
hridayathilennennum vidarnnu nilkkum
minni vidarnnu nilkkum
വരികള്‍ ചേര്‍ത്തത്: Ralaraj

ഓർമ്മയുണ്ടോ മാൻകിടാവേ
ഒരുമിച്ചു നമ്മളോടിക്കളിച്ചകാലം തമ്മിൽ
ഒരിക്കലും പിരിയാത്ത ചെറുപ്പകാലം
(ഓർമ്മയുണ്ടോ...)
ആ ...ആ ...ആ ....

ചിരിച്ചാലും കരഞ്ഞാലും പരിഭവം പറഞ്ഞാലും
കാണാതിരുന്നാൽ നിൻ മിഴി നനയും
ചിരിച്ചാലും കരഞ്ഞാലും പരിഭവം പറഞ്ഞാലും
കാണാതിരുന്നാൽ നിൻ മിഴി നനയും
നിന്റെ കവിളിലെ കമലപ്പൂ കൊഴിഞ്ഞുവീഴും
വാടിക്കൊഴിഞ്ഞുവീഴും ...
(ഓർമ്മയുണ്ടോ ...)
അഹഹ ...ആ ...അഹഹ ...ആ ...അഹഹ ...ആ ...
അഹഹ ...അഹഹ ...അഹഹ...ആ ...

മറന്നാലും മറക്കാത്ത പിരിഞ്ഞാലും പിരിയാത്ത
കൗമാരസ്നേഹത്തിൻ കനകപുഷ്പം
മറന്നാലും മറക്കാത്ത പിരിഞ്ഞാലും പിരിയാത്ത
കൗമാരസ്നേഹത്തിൻ കനകപുഷ്പം
എന്റെ ഹൃദയത്തിലെന്നും വിടർന്നു നിൽക്കും
മിന്നി വിടർന്നു നിൽക്കും ...
(ഓർമ്മയുണ്ടോ ...)
ആ ...അഹഹഹ...അഹ ..അഹാ ..ആ ...ആ ...
ആ ...അഹഹഹ...അഹ ..അഹാ ..ആ ...ആ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മകരം വന്നതറിഞ്ഞില്ലേ
ആലാപനം : പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
പൂച്ചയ്ക്കു പൂനിലാവു പാലു പോലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ആരാരോ തേച്ചു മിനുക്കിയ
ആലാപനം : പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ഓർമ്മയുണ്ടോ മാൻകിടാവേ [F]
ആലാപനം : പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
സ്നേഹിക്കാനൊരു പെണ്ണുണ്ടെങ്കില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ