View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദാവീദിൻ നഗരത്തിൽ ...

ചിത്രംമിശിഹാ ചരിത്രം (1978)
ചലച്ചിത്ര സംവിധാനംഎ ഭീം സിങ്ങ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജോസഫ്‌ കൃഷ്ണ, ബി ഗോപാലന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 28, 2011

ദാവീദിൻ നഗരത്തിൽ പശുവിൻ തൊഴുത്തിൽ
നിങ്ങൾക്കു മോക്ഷം തരുന്നതിന്നായ്
രാജാവിൻ രാജാവ് ജന്മമെടുത്തു
അതു കേട്ട് യാത്ര തിരിച്ചാട്ടിടയർ സർവ്വരും
അതു കേട്ട് യാത്ര തിരിച്ചാട്ടിടയർ സർവ്വരും

ഹേരോദ് രാജാ നമോ നമ
രാജാധിരാജൻ ജനിച്ചീ നാട്ടിൽ
വിവരങ്ങളറിയിച്ചു ജ്ഞാന ത്രയം
അവരെ നിയോഗിച്ചു രാജാവുടൻ

ആ പൈതലിനെ കണ്ടു മടങ്ങീടുക
ആജ്ഞാപിച്ചു രാജൻ അവർ യാത്രയായ്
ദൈവം മൂന്നു പേരെയും വേറെ വഴികൾ കാണിച്ചു
ദൂതരാകുമാ പണ്ഡിതത്രയം സംശയമെന്യേ യാത്ര തിരിച്ചു
സംശയമെന്യേ യാത്ര തിരിച്ചു
സംശയമെന്യേ യാത്ര തിരിച്ചു
സംശയമെന്യേ യാത്ര തിരിച്ചു

ഔസേപ്പേ ഓ..ഔസേപ്പേ
രണ്ടു വയസ്സിൻ താഴെയായ് ഉള്ള ശിശുക്കളൊക്കെയും
തല കൊയ്തീടാൻ ആജ്ഞയായ് ഹേരോദ് രാജന്റെ ശാസനം (2)

യേശുവെ എടുത്തോളൂ ഈജിപ്റ്റിൽ പോകൂ
വൈകീടരുതൊട്ടും വൈകീടരുതൊട്ടും
ദൈവവാക്കുകൾ കേൾക്കും വരെയും അവിടെ താമസിക്കൂ
അവിടെ താമസിക്കൂ
ദൂതനങ്ങനെ ചൊന്നതു കേട്ട് പുറപ്പെട്ടവർ വേഗം
പുറപ്പെട്ടവർ വേഗം




----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 28, 2011

Daaveedin nagarathil pashuvin thozhuthil
ningalkku moksham tharunnathinaay
raajaavin raajaavu janmameduthu
athu kettu yaathra thirichaattidayar sarvvarum
athu kettu yaathra thirichaattidayar sarvvarum

herod raaja namo nama
raajaadhiraan janichee naattil
vivarangalariyichu jnaana thrayam
avare niyogichu raajaavudan

Aa paithaline kandu madangeeduka
aajnjapichu raajan avar yaathrayaay
daivam moonnu pereyum vere vazhikal kaanichu
doothaaraakumaa panditha thrayam
samshayamenye yathra thirichu
samshayamenye yathra thirichu
samshayamenye yathra thirichu
samshayamenye yathra thirichu

Ouseppe oh ouseppe
randu vayassin thaazheyaay ulla shishukkalokkeyum
thala koytheedaan aajnjayaay herodu raajante shasanam (2)
Yeshuve edutholu egyptil pokoo
vaikeedaruthottum vaikeedaruthottum
daivavaakkukal kelkkum vareyum avide thaamasikkoo
avide thaamasikkoo
doothanangane chonnathu kettu purappettavar vegam
purappettavar vegam




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വർഗ്ഗസ്ഥനായ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജോസഫ്‌ കൃഷ്ണ, ബി ഗോപാലന്‍
ദൈവവുമിന്നൊരു കെട്ടുകഥ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജോസഫ്‌ കൃഷ്ണ, ബി ഗോപാലന്‍
ഓശാന
ആലാപനം : കോറസ്‌, ജോളി അബ്രഹാം, ഷെറിന്‍ പീറ്റേര്‍സ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജോസഫ്‌ കൃഷ്ണ, ബി ഗോപാലന്‍
പുറപ്പെടുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജോസഫ്‌ കൃഷ്ണ, ബി ഗോപാലന്‍
പൂവിനെക്കാളും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജോസഫ്‌ കൃഷ്ണ, ബി ഗോപാലന്‍
എന്റെ കണ്ണുകൾ
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജോസഫ്‌ കൃഷ്ണ, ബി ഗോപാലന്‍
ഹല്ലേലൂയ്യാ
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജോസഫ്‌ കൃഷ്ണ, ബി ഗോപാലന്‍
തീം മ്യുസിക്ക്‌ ഹമ്മിംഗ്‌
ആലാപനം : വാണി ജയറാം   |   രചന :   |   സംഗീതം : ജോസഫ്‌ കൃഷ്ണ, ബി ഗോപാലന്‍