പുറപ്പെടുന്നു ...
ചിത്രം | മിശിഹാ ചരിത്രം (1978) |
ചലച്ചിത്ര സംവിധാനം | എ ഭീം സിങ്ങ് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജോസഫ് കൃഷ്ണ, ബി ഗോപാലന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on January 28, 2011 പുറപ്പെടുന്നു സ്നേഹരഥം പിറന്നിടുന്നു ക്ഷമായുഗം മനുഷ്യനായ് നീ ദൈവമേ ഉരുകി നൽകി കാന്തിപഥം (പുറപ്പെടുന്നു...) പ്രഭോ ...പ്രഭോ... മനുഷ്യൻ ചെയ്തൊരു പാപം മരക്കുരിശായാ തോളിലേറി (2) പരിശുദ്ധ പിതാവേ നിൻ പ്രിയ പുത്രൻ (2) വരുവാനായവൾ കാത്തു നിന്നു കാത്തു നിന്നു.. ദീനർക്കവനന്നേകിയൊരപ്പം പാപി തൻ കൈയ്യിൽ കല്ലായ് തീർന്നു പാപക്ഷമാപണം നേടിയ ഹ്ര്6ദയങ്ങൾ (2) നിന്ന നിലയ്ക്കേ നീരായുരുകി നീരായുരുകി സ്ത്രീകളേ എന്നെക്കുറിച്ച് കരയേണ്ട നിങ്ങളെക്കുറിച്ചും നിങ്ങളുടെ മക്കളെക്കുറിച്ചും കരയുക ദേശം അസൂയ ആശ്ചര്യം മുൾക്കിരീടം അണിയിച്ചു സ്നേഹം സേവനം ത്യാഗം ഇവയോ രക്തമായൊഴുകുന്നു ഒഴുകുന്നു... ആലംബമറ്റവർക്കാശ്രയമരുളുവാൻ പൊന്മേനിയിൽ ചാട്ടകൾ വീഴുന്നു അജയ്യന്നവന്നും തളരുന്നുവെന്നോ അബലകൾ തേങ്ങിക്കരയുകയല്ലേ കരയുകയല്ലേ (പുറപ്പെടുന്നു...) പുൽക്കൊടിയെയും സ്നേഹിച്ചവനേ ദുഃഖിതരുടെ പ്രിയ നായകനേ (2) ചിത്രവധം ചെയ്യുന്നതു കണ്ടു ദിക്കുകൾ പോലും നടുങ്ങുകയായ് ദിക്കുകൾ പോലും നടുങ്ങുകയായ് പരമഗുരുവാം രക്ഷകൻ തന്റെ പവിത്ര പാദങ്ങൾ പാപികൾക്കായ് ചോര ചൊരിയുന്നു അഭിഷേകമായ് രക്താഭിഷേകമോ വാനപുത്രനായ് നാമൊരുക്കി കല്ലുകൾ പോലും കരയുന്നിവിടെ നിലയറിയാത്തൊരു നിലയറിയാത്തൊരു നിലയറിയാത്തൊരു നിലയറിയാത്തൊരു നിലയറിയാത്തൊരു പരീശരാ പരീശരാ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 29, 2011 Purappedunnu sneharadham pirannidunnu kshamaayugam manushyanaay nee daivame uruki nalki kaanthipadham (Purappedunnu...) Prabho prabho manushyan cheythoru paapam marakkurishaayaa tholileri (2) Parishudha pithaave nin priya puthran (2) varuvaanaayaval kaathu ninnu kaathu ninnu Deenarkkavanekiyorappam paapi than kaiyyil kallaay theernnu paapa kshamaapanam nediya hridayangal (2) ninna nilaykke neeraayuruki neeraayuruki Sthreekale ennekkurichu karayenda ningalekkurichum ningalude makkalekkurichum karayuka Desham asooya aashcharyam mulkkireedam aniyichu sneham sevanam thyaagam ivayo rakthamaayozhukunnu ozhukunnu... Aalambamattavarkkaasrayamaruluvaan ponmeniyil chaattakal veezhunnu ajayyannavanum thalarunnuvenno abalakal thengikkarayukayalle (Purappedunnu..) Pulkkodiyeyum snehichavane dukhitharude priya naayakane (2) chithravadham cheyyunnathu kandu dikkukal polum nadungukayaayi dikkukal polum nadungukayaayi paramaguruvaam rakshakan thante pavithra paadangal paapikalkkaayi chora choriyunnu abhishekamaay rakthaabhishekamo vaanaputhranaay naamorukki Kallukal polum karayunnivide nilayariyaathoru nilayariyaathoru nilayariyaathoru nilayariyaathoru nilayariyaathoru pareesharaa pareesharaa |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വർഗ്ഗസ്ഥനായ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജോസഫ് കൃഷ്ണ, ബി ഗോപാലന്
- ദാവീദിൻ നഗരത്തിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജോസഫ് കൃഷ്ണ, ബി ഗോപാലന്
- ദൈവവുമിന്നൊരു കെട്ടുകഥ
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജോസഫ് കൃഷ്ണ, ബി ഗോപാലന്
- ഓശാന
- ആലാപനം : കോറസ്, ജോളി അബ്രഹാം, ഷെറിന് പീറ്റേര്‍സ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജോസഫ് കൃഷ്ണ, ബി ഗോപാലന്
- പൂവിനെക്കാളും
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജോസഫ് കൃഷ്ണ, ബി ഗോപാലന്
- എന്റെ കണ്ണുകൾ
- ആലാപനം : വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജോസഫ് കൃഷ്ണ, ബി ഗോപാലന്
- ഹല്ലേലൂയ്യാ
- ആലാപനം : വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജോസഫ് കൃഷ്ണ, ബി ഗോപാലന്
- തീം മ്യുസിക്ക് ഹമ്മിംഗ്
- ആലാപനം : വാണി ജയറാം | രചന : | സംഗീതം : ജോസഫ് കൃഷ്ണ, ബി ഗോപാലന്