View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കേളി നിലാവൊരു ...

ചിത്രംലൈഫ്‌ ഇസ്‌ ബ്യുട്ടിഫുള്‍ (2000)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനകൈതപ്രം
സംഗീതംഔസേപ്പച്ചന്‍
ആലാപനംകോറസ്‌, വിജയ്‌ യേശുദാസ്‌

വരികള്‍

Added by vikasvenattu@gmail.com on March 26, 2010
കേളിനിലാവൊരു പാലാഴി
ഞാനതിലൊഴുകും വനമുരളി
ഇന്ദുകരാംഗുലി തഴുകുമ്പോള്‍
തേങ്ങിയുണര്‍ന്നൊരു വനമുരളി

(കേളിനിലാവൊരു)

മൃണാളമാമൊരു മര്‍മ്മരമിളകി
ഒഴുകും രജനീനദിയലയില്‍
നടനവിലാസ സുവാസിതരാവില്‍
വിടരും പനിനീര്‍‌പ്പൂവുകളില്‍
പൊന്നലങ്കാരം സ്വയമണിയൂ
കവിതേ ഇനിയെന്‍ പദമണയൂ

(കേളിനിലാവൊരു)

നിതാന്തബന്ധുര ചന്ദനമുകിലേ
വരളും മൊഴിയില്‍ കുളിര്‍ പകരൂ
മതിമറന്നുയരുന്ന ദാഹവുമായെന്‍
കരളും കനവും കാത്തുനില്‌പൂ
നീയകലെ ഞാനിങ്ങിവിടെ
തൊഴുകൈമലരായ് മനമിവിടെ

(കേളിനിലാവൊരു)

----------------------------------

Added by Kalyani on September 20, 2010
Kelinilaavoru paalaazhi
njaanathilozhukum vanamurali..(2)
indukaraanguli thazhukumpol
thengiyunarnnoru vanamurali
(kelinilaavoru....)

Mrinaalamaamoru marmmaramilaki
ozhukum rajanee nadiyalayil
nadana vilaasa suvaasitha raavil
vidarum panineerpoovukalil
ponnalankaaram swayamaniyu
kavithe iniyen padamanayu..
(kelinilaavoru....)

Nithaantha bandura chandana mukile
varalum mozhiyil kulir pakaru
mathimarannuyarunna daahavumaayen
karalum kanavum kaathu nilppu
neeyakale njaaningivide
thozhukai malaraay manamivide..
(kelinilaavoru....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാലിട്ടെഴുതിയ [Happy]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
ഇനിയെന്തു നല്‍കണം
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
ആരാധന
ആലാപനം : എം ജി ശ്രീകുമാർ, ദീപാങ്കുരന്‍, ബീന   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
കേളി നിലാവൊരു
ആലാപനം : കെ ജെ യേശുദാസ്, വിജയ്‌ യേശുദാസ്‌   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
ഓഹൊഹൊഹൊ ഹോ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
വാലിട്ടെഴുതിയ [Pathos]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍