View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെങ്കനൽ കാറ്റിൻ ഹൃദയം വീണ്ടും ...

ചിത്രംആകാശം (2007)
ചലച്ചിത്ര സംവിധാനംസുന്ദർദാസ്
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംമോഹന്‍ സിതാര
ആലാപനംമോഹന്‍ സിതാര

വരികള്‍

chenkkanalkkaattin hridayam veendum

thengi-yunarnnuvo

meghamaay mele,alayum moham

shokamarinjuvo

povukayo nee...

nishayil ee nizhal-vazhiyil

jeevithamaam venalil nee

thalarukayo maanasame

(chenkkanal)



shaapavum thaapavum chinthayilaake

sankadakkoodukal theerkkayaano

sathyavum mithyayum yaathrayiletho

pekkinaakkolanga-laakayaano

aakaasha-deepika aalippadarnnuvo

paavam manam neeriyo nee

thaalam thakarnnaadiyo

manasse...pathiye...parayumo

(chenkkanal)



swapnavum snehavum vevumee-janmam

daivavum kaanaathe pokayaano

bandhavum swanthavum naadaka-maadi

nanmathan naavooru theernnu-poyo

aashaamaraalika neenthi-thalarnnuvo

nerin kalam manjuvo - ee

vaazhvin mukham krooramo

mizhineer...kadale...parayumo


----------------------------------

Added by devi pillai on March 6, 2010
ചെങ്കനല്‍ക്കാറ്റിന്‍ ഹൃദയം വീണ്ടും
തേങ്ങിയുണര്‍ന്നുവോ?
മേഘമായ് മേലെ അലയും മോഹം
ശോകമറിഞ്ഞുവോ?
പോവുകയോ നീ നിശയില്‍ ഈ
നിഴല്‍‌വഴിയില്‍
ജീവിതമാം വേനലില്‍ നീ
തളരുകയോ മാനസമേ?

ശാപവും താപവും ചിന്തയിലാകെ
സങ്കടക്കൂടുകള്‍ തീര്‍ക്കയാണോ?
സത്യവും മിഥ്യയും യാത്രയിലേതോ
പേക്കിനാക്കോലങ്ങളാകയാണോ?
ആകാശദീ‍പിക ആളിപ്പടര്‍ന്നുവോ
പാവം മനം നീറിയോ നീ
താളം തകര്‍ന്നാടിയോ?
മനസ്സേ പതിയേ പറയുമോ?

സ്വപ്നവും സ്നേഹവും വേവുമീ ജന്മം
ദൈവവും കാണാതെ പോകയാണോ?
ബന്ധവും സ്വന്തവും നാടകമാടി
നന്മതന്‍ നാവോറു തീര്‍ന്നുപോയോ?
ആശാമരാ‍ളിക നീന്തിത്തളര്‍ന്നുവോ
നേരിന്‍ കാലം മാഞ്ഞുവോ? ഈ
വാഴ്വിന്‍ മുഖം ക്രൂരമോ
മിഴിനീര്‍ - കടലേ - പറയുമോ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പച്ച കുരുവികൾ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ഷീല മണി, അജയ് സേതു വാര്യർ, എ എസ് അശ്വിൻ, ശ്രീശങ്കർ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : മോഹന്‍ സിതാര
മാനത്തു ചന്ദിരനുണ്ടോ
ആലാപനം : മോഹന്‍ സിതാര   |   രചന : ടി എ റസാഖ്   |   സംഗീതം : മോഹന്‍ സിതാര