View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അയലത്തേ ചിന്നമ്മ ...

ചിത്രംമാസപ്പടി മാതുപിള്ള (1973)
ചലച്ചിത്ര സംവിധാനംഎ എന്‍ തമ്പി
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംസി ഒ ആന്റോ

വരികള്‍

Added by ജിജ സുബ്രഹ്മണ്യൻ on June 1, 2010

അയലത്തെ ചിന്നമ്മ അഴകുള്ള ചിന്നമ്മ
അരമുഴം നാക്കുള്ള ചിന്നമ്മ
അവൾക്കൊരു ചട്ടയ്ക്ക് തുണിവെട്ടും നേരത്ത്
അകത്തിരുന്നെനിക്കൊരു കിരുകിരുപ്പ്

അയലുത്തൂന്നെല്ലാരും അർത്തുങ്കൽ പോകുമ്പം
ആ വീട്ടിലെനിക്കൊന്നു പോണം
ഒളികണ്ണിട്ടൊളികണ്ണിട്ടവളൊറ്റയ്ക്കിരിക്കുമ്പോൾ
അളവെടുക്കാനെനിക്ക് പോണം ചട്ട-
യ്ക്കളവെടുക്കാനെനിക്കു പോണം
(അയലത്തെ...)

കണ്ണിന്റെ കട കൊണ്ട് കത്രികപ്പൂട്ടിട്ട്
കരളിന്റെ കൊളുത്തു ഞാനൂരും അവൾ
അരികത്തു നിന്നാലും അകലത്തു നിന്നാലും
അടിമുടിയടിമുടി കുളിരു കോരും എനി-
ക്കടിമുടിയടിമുടി കുളിരു കോരും
(അയലത്തെ..)


----------------------------------

Added by ജിജ സുബ്രഹ്മണ്യൻ on June 1, 2010

ayalathe chinnamma, azhakuLLa chinnamma
aramuzham naakuLLaa chinnamma
avaLkkoru chattaykku thuNivettum nerathu
akathirunnenikkoru kirukiruppu!

ayalathunnelaarum aRthungal pokumpam
aa veetilenikkonnu poaNam
oLikaNNittoLikaNNittavaLottakkirikkumpoL
aLaveDukkanenikku poNam chattay-
kkaLaveDukkaan enikkonnu poNam
(ayalathe..)

kaNNinte kaTakonTu kathRika poottittu
karaLinte koLuthtu njaanoorum - avaL
arikathu ninnaalum akalathu ninnaalum
adimudiyadimudi kuLirukorum, eni-
kkadimudiyadimudi kuLirukorum
(ayalathe..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുരുഷഗന്ധം സ്ത്രീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സിന്ദാബാദ്‌ സിന്ദാബാദ്‌
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
സ്വര്‍ണ്ണമുരുക്കിയൊഴിച്ചപോലെ
ആലാപനം : പി ലീല, പി മാധുരി   |   രചന : കിളിമാനൂര്‍ രമാകാന്തന്‍   |   സംഗീതം : ജി ദേവരാജൻ