View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സദാ നിന്‍ [D] ...

ചിത്രംസുൽത്താൻ ഹൈദരാലി (1996)
ചലച്ചിത്ര സംവിധാനംബാലു കിരിയത്ത്
ഗാനരചനകൈതപ്രം
സംഗീതംരാജാമണി
ആലാപനംസ്വര്‍ണ്ണലത, പി ഉണ്ണികൃഷ്ണൻ

വരികള്‍

Added by madhavabhadran on January 16, 2012
 
(പു) സദാ നിന്‍ മൃദുഹാസം പകരുന്നു സോമരസം
രജനി നിന്‍ മിഴിയോരം വിടരുന്നു ചന്ദ്രമുഖം
അനുരാഗവിലാസചാരുതയായു്
പ്രിയമാദകമോഹിനിയായു്
രതിദേവത നീയുണരുമ്പോള്‍
രജനി നിന്‍ മിഴിയോരം വിടരുന്നു ചന്ദ്രമുഖം (2)

(പു) മലര്‍ശ്ശരനുണരും നീയൊന്നു ചിരിച്ചാല്‍
ഏകാന്തയാമങ്ങള്‍ രാഗിലമാകും
(മലര്‍ശ്ശരനുണരും )
(സ്ത്രീ) തങ്കക്കൈവിരലൊന്നു തഴുകിയാ -
ലാമ്പല്‍പ്പൂവുകള്‍ തൊഴുതുണര്‍ന്നു പോം
സ്വര്‍ണ്ണക്കാല്‍ത്തളമേളമേകിയാല്‍
മദകരനര്‍ത്തനമാടുമാശകള്‍
നുരകള്‍ചിന്നും ചഷകം നിറയും
നിന്നിലൊരായിരമഴകായു് ഞാനലിയും

(പു) രജനി നിന്‍ മിഴിയോരം വിടരുന്നു ചന്ദ്രമുഖം (2)

(പു) പാഴു്മുള പോലും ബാന്‍സുരിയാകും
അന്നെന്റെ പാഴു്ക്കുടില്‍ താജു്മഹളാകും
(പാഴു്മുള )
(സ്ത്രീ) ചിത്രമനോഹരരംഗഭൂമിയില്‍
ചാമരമേന്തിയ തോഴിമാരുമായു്
ചക്രവര്‍ത്തിയാം നിന്നെയെന്നുമെന്‍
മണിയറയില്‍ ഞാന്‍ തടവിലാക്കിടും
വാരിപ്പുണരും മധുരം ചൊരിയും
ചുംബനലഹരിയില്‍ വീണുമയങ്ങും ഞാന്‍

(പു) (സദാ നിന്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പഞ്ചവര്‍ണ്ണപൈങ്കിളിക്ക്
ആലാപനം : ഉണ്ണി മേനോന്‍, സ്വര്‍ണ്ണലത   |   രചന : കൈതപ്രം   |   സംഗീതം : രാജാമണി
വാദ്യസംഗീതം [സുൽത്താൻ]
ആലാപനം :   |   രചന : കൈതപ്രം   |   സംഗീതം : രാജാമണി
സദാ നിന്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രാജാമണി