View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്തേ കണ്ണനു കറുപ്പുനിറം [D] ...

ചിത്രംഫോട്ടോഗ്രാഫർ (2006)
ചലച്ചിത്ര സംവിധാനംരഞ്ജന്‍ പ്രമോദ്
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്, മഞ്ജരി

വരികള്‍

Added by madhavabhadran on June 25, 2010
 
(പു) എന്തേ കണ്ണനു കറുപ്പു നിറം
എന്തേ കണ്ണനിത്ര കറുപ്പു നിറം
കാളിന്ദിയില്‍ കുളിച്ചതിനാലോ
കാളിയനെ കൊന്നതിനാലോ
ശ്യാമരാധേ ചൊല്ലു നിന്‍
ചുടുചുംബനമേറ്റതിനാലോ
എന്തേ കണ്ണനു കറുപ്പു നിറം

(സ്ത്രീ) രാധയപ്പോള്‍ മറുപടിയോതി
ഗോവര്‍ദ്ധനം പണ്ട് തൃക്കയ്യിലേന്തുമ്പോള്‍
കരിമുകില്‍ പുണര്‍ന്നുവെന്നു്
(രാധയപ്പോള്‍ )
പതിനാറായിരം കാമുകിമാരുടെ (2)
അനുരാഗക്കുശുമ്പുകൊണ്ടെന്നു് (2)

(സ്ത്രീ) എന്തേ കണ്ണനിത്ര കറുപ്പു നിറം
കാളിന്ദിയില്‍ കുളിച്ചതിനാലോ
കാളിയനെ കൊന്നതിനാലോ
(പു) ശ്യാമരാധേ ചൊല്ലു നിന്‍
ചുടുചുംബനമേറ്റതിനാലോ
എന്തേ കണ്ണനു കറുപ്പു നിറം

(പു) ഗുരുവായൂര്‍കണ്ണന്‍ മറുവാക്കിലോതി
കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോള്‍
വാത്സല്യക്കരി പുരണ്ടെന്നു്
(ഗുരുമായൂര്‍കണ്ണന്‍)
എന്നാലുമെന്നാലും എന്‍റെ നിറത്തിനു്
ആയിരം അഴകുണ്ടെന്നു് (2)
(എന്തേ കണ്ണനു)
(സ്ത്രീ) എന്തേ കണ്ണനു കറുപ്പു നിറം

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on September 9, 2010
 
Enthe kannanu karuppu niram
enthe kannanithra karuppu niram
kaalindiyil kulichathinaalo
kaaliyane konnathinaalo
shyama radhe chollu nin
chudu chumbanamettathinaalo
(enthe kannanu )

Raadhayappol‍ marupadiyothi
govardhanam pandu thrikkaiyilenthumbol
karimukil punarnnuvennu
pathinaaraayiram kaamukimaarude
pathinaaraayiram kaamukimaarude
anuraga kushumpu kondennu..
anuraga kushumpu kondennu
(Enthe kannanu... )

Guruvayoor kannan maruvaakkilothi
kurooramma pandenne
kalathiladachappol vaalsalya kari purandennu
ennaalumennaalum ente nirathinu
aayiram azhakundennu
aayiram azhakundennu
(Enthe kannanu... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂംപുഴയില്‍
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
വസന്തരാവിൽ കുയിലിനു പാടാതിരിക്കുവാൻ വയ്യാ
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
പുൽച്ചാടി
ആലാപനം : ജോണ്‍സണ്‍   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
ചന്ദ്രികാരാവു പോലും
ആലാപനം : ഗായത്രി അശോകന്‍, വിജേഷ് ഗോപാൽ   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
എന്തേ കണ്ണനു കറുപ്പുനിറം
ആലാപനം : മഞ്ജരി   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
കടലോളം നോവുകളിൽ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
എന്തേ കണ്ണനു കറുപ്പുനിറം [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
പുൽച്ചാടി [F]
ആലാപനം : വൈശാലി   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍