View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണേ ചെല്ലക്കണ്ണേ (F) ...

ചിത്രംമാജിക് മാജിക് (2003)
ചലച്ചിത്ര സംവിധാനംജോസ് പുന്നൂസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംശരത്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by madhavabhadran@yahoo.co.in on January 30, 2010


കണ്ണേ ചെല്ലക്കണ്ണേ വാവോ വാവോ വാവേ താനേ താലേലോ
മുത്തേ മുല്ലത്തെല്ലേ മൂളും തത്തേ വായോ താളം താരാട്ടാം
വെള്ളിനിലവേ മടിയില്‍ മയങ്ങാം മാമൂട്ടാം
നിന്‍മിഴിയിലിതാ അഴലായി ഒരു പാവം പാട്ട്
കണ്ണേ നീയുറങ്ങു് താലേലോ താലേലോ
കണ്ണേചെല്ലക്കണ്ണേ.......


ഏതോ സായംസന്ധ്യാനേരം വിണ്ണില്‍പൂക്കും നക്ഷത്രംപോല്‍
മെല്ലേ നീയെന്നില്‍ പൂത്തല്ലോ
ആരോപാടും പാട്ടിന്‍ പൂവല്‍ തൂവല്‍മഞ്ഞില്‍ പെയ്യും
രാവില്‍ നീയെന്‍ നെഞ്ചോരം ചാഞ്ഞല്ലോ
ഒരു നിലാപ്പൂപ്പാടം കരുതി ഞാന്‍ നിനക്കായി
ഇളവെയില്‍ പൊന്‍നാണ്യം ഉരുകി നിന്നുടലായി
കണ്ണേ നീയുറങ്ങ് താലേലോ താലേലോ
കണ്ണേചെല്ലക്കണ്ണേ.....


മായാമന്ത്രപ്പീലിത്തെന്നല്‍ മാനംമൂടും മേഘങ്ങള്‍പോല്‍
നിന്‍റെ വാര്‍മെയ്യില്‍ ചേരുമ്പോള്‍
കണ്ണിന്മുമ്പില്‍ക്കാണ്‍മൂ കണ്ണാ കാളിന്തിപ്പൊന്‍ ഓളങ്ങള്‍ പോല്‍
നിന്‍ കായാമ്പൂ മെയ്യാവാന്‍
ഒരു മുളംതണ്ടായി നിന്‍ ചുണ്ടില്‍ ഞാന്‍ അലിയാം
ഒരു തരിപ്പൂവെണ്ണയായ് മൊഴികളില്‍ നുരയാം
കണ്ണേ നീയുറങ്ങ് താലേലോ താലേലോ
കണ്ണേ ചെല്ലക്കണ്ണേ.....
താലേലോ താലേലോ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 8, 2011
 


Kanne chellakkanne vaavo vaavo vaave thaane thaalelo
muthe mullathelle moolum thathe vayo thaalam thaaraattaam
vellinilave madiyil mayangaam maamoottaam
nin mizhiyilithaa azhalaayi oru paavam paattu
kanne neeyurangu thaalelo thaalelo


Etho saayamsandhya neram vinnil pookkum nakshathram pol
melle neeyennil poothallo
aaro paadum paattin pooval thooval manjil peyyum
raavil neeyen nenchoram chaanjallo
oru nilaappooppaadam karuthi njaan ninakkaayi
ilaveyil ponnaanyam uruki ninnudalaayi
kanne neeyurangu thaalelo thaalelo
(Kanne chellakkanne...)

Maayamanthra peeli thennal maanam moodum meghangal pol
ninte vaarmeyyil cherumpol
kannin munnil kaanmoo kannaa kaalindippon olangal pol
nin kaayaampoo meyyaavaan
Oru mulamthandaayi nin chundil njaan aliyaam
oru tharippoovennanaay mozhikalil nurayaam
kanne neeyurangu thaalelo thaalelo
(Kanne chellakkanne...)
thaalelo thaalelo




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണേ ചെല്ലക്കണ്ണേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
കാവ്യശലഭം പോലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജഗന്‍
ആരാണു കുട്ടിചാത്തന്‍
ആലാപനം :   |   രചന : ഗിരീഷ് പുത്തഞ്ചേരി, ബിച്ചു തിരുമല   |   സംഗീതം : ശരത്‌, ജഗന്‍
സുബി സു സുബി സു
ആലാപനം :   |   രചന : ഗിരീഷ് പുത്തഞ്ചേരി, ബിച്ചു തിരുമല   |   സംഗീതം : ശരത്‌, ജഗന്‍
കാണാക്കാറ്റിന്‍
ആലാപനം :   |   രചന : ഗിരീഷ് പുത്തഞ്ചേരി, ബിച്ചു തിരുമല   |   സംഗീതം : ശരത്‌, ജഗന്‍