View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കഥ പറയുന്ന ...

ചിത്രംശലഭം (2008)
ചലച്ചിത്ര സംവിധാനംസുരേഷ് പാലഞ്ചേരി
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം
ആലാപനംകൈതപ്രം

വരികള്‍

Added by Ganga on January 19, 2012

കഥപറയുന്ന മുളങ്കാടേ....കിളിപാടുന്ന മുളങ്കാടേ
കറുകറെ മുടിയുള്ള വെളുവെളെ മനസ്സുള്ള
കരിവള കിലുക്കുന്ന കിലുകിലെ ചിരിക്കുന്ന
പുഴപോലെ നടക്കുന്ന...മഴപോലെ പെയ്യുന്ന
കരിവളക്കയ്യോണ്ടു് മുളങ്കൂട മെനയുന്ന
പെണ്ണിനെ കണ്ടോ...കന്നിപ്പെണ്ണിനെ കണ്ടോ...

മാനത്തെ കൂട പൂക്കൂട...പുലരാപ്പുലരി പൂക്കൂട
കറുകറുപെണ്ണേ....കറുത്ത പെണ്ണേ
ഈ കൂട മെനയണതെങ്ങനെ നീ
പുലരിക്കൂടമെനയണതെങ്ങനെ നീ (മാനത്തെ...)
കൂട...കൂട..കൂട..കൂട.....

കതിരുപോലുള്ള മുളം ചീളു്
കാണാപ്പൊൻ‌വളക്കയ്യോണ്ടു്
പൂങ്കോഴി കൂവണ നേരത്തു്
നെയ്തെടുക്കണ പെണ്ണാളെ
നെയ്തെടുക്കണ പെണ്ണാളെ.....

മാനത്തെ കൂട രാക്കൂട
ചിങ്ങനിലാവിന്‍ മണിക്കൂട
പൌര്‍ണ്ണമിപ്പെണ്ണേ...വെളുത്ത പെണ്ണേ
ഈ കൂട മെനയണതെങ്ങനെടീ....
കൂട...കൂട.......

ഓ....ഓ.......
കാര്‍മുകില്‍ കാട്ടിലെ മുളയെല്ലാം
നക്ഷത്രക്കുന്നത്തെ മുളയെല്ലാം
വെട്ടിയൊരുക്കിയൊരുക്കി മിനുക്കി
കടഞ്ഞെടുക്കണ പെണ്ണാളേ
കടഞ്ഞെടുക്കണ പെണ്ണാളേ....

മാനത്തെ കൂട...രാക്കൂട
കന്നിനിലാവിന്റെ രാക്കൂട
പൌര്‍ണ്ണമി പെണ്ണേ...വെളുത്ത പെണ്ണേ
തിങ്കള്‍ കൂട മെനയണതെങ്ങനെ നീ
പൊന്നും കൂട മെനയണതെങ്ങനെ നീ
ഓ....ഓ........

 

----------------------------------

Added by Ganga on January 19, 2012

Kadha parayunna mulankaade
kili paadunna mulankaade
karukare mudiyulla velu vele manassulla
kari vala kilukkunna kilu kile chirikkunna
puzha pole nadakkunna..mazha pole peyyunna
karivala kayyondu mulankooda menayunna
pennine kando...kannippennine kando...

maanathe kooda pookkooda
pularaa pulari pookkooda
karu karu penne..karutha penne
ee kooda menayanathengane nee
pularikkooda menayanathengane nee(maanathe...)
kooda....kooda...kooda...kooda...

kathiru polulla mulam cheelu
kaanaapponvala kayyondu
poonkozhi koovana nerathu
neythedukkana pennaale
neythedukkana pennaale

maanathe kooda raakkooda
chinga nilaavin manikkooda
paurnnami penne...velutha penne
ee kooda menayanathenganedee....
kooda....kooda.......

oh....oh......
kaarmukil kaattile mulayellaam
nakshathrakkunnathe mulayellaam
vettiyorukkiyorukki minukki
kadanjedukkana pennaale
kadanjedukkana pennaale....

maanathe kooda raakkooda
kanni nilaavinte raakkooda
paurnnami penne...velutha penne
thinkal kooda menayanathengane nee
ponnum kooda menayanathengane nee
oh....oh......

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലേഖേ ചന്ദ്രലേഖേ
ആലാപനം : ദീപാങ്കുരന്‍, ഗായത്രി വര്‍മ്മ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
മീരാ കൃഷ്ണകനയ്യാ
ആലാപനം : മഞ്ജരി, ദീപാങ്കുരന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ശലഭമേ
ആലാപനം : ജി വേണുഗോപാല്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം