View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പോണതെവിടെ ...

ചിത്രംSMS (2008)
ചലച്ചിത്ര സംവിധാനംസർജുലൻ
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഇളയരാജ
ആലാപനംഇളയരാജ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ponathevide thalir chellamanikkaatte
njaanum varatte....
ponathevide thalir chellamanikkaatte
njaanum varatte oru koottaay ninte koode
thanichirunnu .....
thanichirunnu ente nencham thalarnnu
thamburuvilen shruthi naadam karanju
ammayenikkaay thanna thaaraattinte eenam pole
ponathevide thalir chellamanikkaatte
njaanum varatte....

janmam thanna ee mannil videshiyaay pokum
dukham ee yaathrayilundu
than vazhiye pokumbol vannu chernnu vazhi nadannu
vittu vittu povathumundu
onnalla randalla pokum vazhikal
marutheeram kanaano ere vazhikal
vazhi thettidum paavam yaathrikar ethrayundu
vazhi thettidum paavam yaathrikar ethrayundu
kandu parayaan nalla vaakke koode vannidumo
ponathevide thalir chellamanikkaatte
njaanum varatte oru koottaay ninte koode
ponathevide thalir chellamanikkaatte
njaanum varatte....

aattin vazhiyaathrayum odum athin vegavum
aazhi chennu chernnaal theerunne
kaattil odum meghavum ullil vingum shokavum
peythirangum neram theerunne
bhaarangal perunna yaathra veruthe
bhaandangal illaatha yaathra sukhame
vazhiyilengum poothu nilpoo vaasantham
vazhiyilengum poothu nilpoo vaasantham
yaathrayodungum nalla neram vannu chellaano ...

ponathevide thalir chellamanikkaatte
njaanum varatte oru koottaay ninte koode
ponathevide thalir chellamanikkaatte
njaanum varatte oru koottaay ninte koode
thanichirunnu .....
thanichirunnu ente nencham thalarnnu
thamburuvilen shruthi naadam karanju
ammayenikkaay thanna thaaraattinte eenam pole
ponathevide thalir chellamanikkaatte
njaanum varatte....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പോണതെവിടെ തളിർ ചെല്ലമണിക്കാറ്റേ
ഞാനും വരട്ടെ .....
പോണതെവിടെ തളിർ ചെല്ലമണിക്കാറ്റേ
ഞാനും വരട്ടെ ഒരു കൂട്ടായ് നിന്റെ കൂടെ
തനിച്ചിരുന്നു.....
തനിച്ചിരുന്നു എന്റെ നെഞ്ചം തളർന്നു
തംബുരുവിലെൻ ശ്രുതി നാദം കരഞ്ഞു
അമ്മയെനിക്കായ്‌ തന്ന താരാട്ടിന്റെ ഈണം പോലെ
പോണതെവിടെ തളിർ ചെല്ലമണിക്കാറ്റേ
ഞാനും വരട്ടെ .....

ജന്മം തന്ന ഈ മണ്ണിൽ വിദേശിയായ് പോകും
ദുഃഖം ഈ യാത്രയിലുണ്ട്
തൻ വഴിയേ പോകുമ്പോൾ വന്നു ചേർന്ന് വഴി നടന്നു
വിട്ടു വിട്ടു പോവതുമുണ്ട്
ഒന്നല്ല രണ്ടല്ല പോകും വഴികൾ
മറുതീരം കാണാനോ ഏറെ വഴികൾ
വഴി തെറ്റിടും പാവം യാത്രികർ എത്രയുണ്ട്
വഴി തെറ്റിടും പാവം യാത്രികർ എത്രയുണ്ട്
കണ്ടു പറയാൻ നല്ല വാക്കേ കൂടെ വന്നിടുമോ
പോണതെവിടെ തളിർ ചെല്ലമണിക്കാറ്റേ
ഞാനും വരട്ടെ ഒരു കൂട്ടായ് നിന്റെ കൂടെ
പോണതെവിടെ തളിർ ചെല്ലമണിക്കാറ്റേ
ഞാനും വരട്ടെ .....

ആറ്റിൻ വഴിയാത്രയും ഓടും അതിൻ വേഗവും
ആഴി ചെന്നു ചേർന്നാൽ തീരുന്നേ
കാറ്റിൽ ഓടും മേഘവും ഉള്ളിൽ വിങ്ങും ശോകവും
പെയ്തിറങ്ങും നേരം തീരുന്നേ
ഭാരങ്ങൾ പേറുന്ന യാത്ര വെറുതെ
ഭാണ്ഡങ്ങൾ ഇല്ലാത്ത യാത്ര സുഖമേ
വഴിയിലെങ്ങും പൂത്തു നിൽപ്പൂ വാസന്തം
വഴിയിലെങ്ങും പൂത്തു നിൽപ്പൂ വാസന്തം
യാത്രയൊടുങ്ങും നല്ല നേരം വന്നു ചെല്ലാനോ

പോണതെവിടെ തളിർ ചെല്ലമണിക്കാറ്റേ
ഞാനും വരട്ടെ ഒരു കൂട്ടായ് നിന്റെ കൂടെ
പോണതെവിടെ തളിർ ചെല്ലമണിക്കാറ്റേ
ഞാനും വരട്ടെ .....
പോണതെവിടെ തളിർ ചെല്ലമണിക്കാറ്റേ
ഞാനും വരട്ടെ .....
പോണതെവിടെ തളിർ ചെല്ലമണിക്കാറ്റേ
ഞാനും വരട്ടെ ഒരു കൂട്ടായ് നിന്റെ കൂടെ
തനിച്ചിരുന്നു.....
തനിച്ചിരുന്നു എന്റെ നെഞ്ചം തളർന്നു
തംബുരുവിലെൻ ശ്രുതി നാദം കരഞ്ഞു
അമ്മയെനിക്കായ്‌ തന്ന താരാട്ടിന്റെ ഈണം പോലെ
പോണതെവിടെ തളിർ ചെല്ലമണിക്കാറ്റേ
ഞാനും വരട്ടെ .....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്നല്ലെ മുറ്റത്ത്‌ കിന്നാരം
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ബിന്നി കൃഷ്ണകുമാര്‍, രാകേഷ്‌ ബ്രഹ്മാനന്ദന്‍, വിധു പ്രതാപ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഇളയരാജ
കടപ്പുറത്തൊരു [D]
ആലാപനം : മധു ബാലകൃഷ്ണന്‍, മഞ്ജരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഇളയരാജ
മറച്ചൊന്ന്‌ പിടിക്കാന്‍
ആലാപനം : മധു ബാലകൃഷ്ണന്‍, മഞ്ജരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഇളയരാജ
ഓം ശാന്തി [ശുഭ നിയോഗമല്ലേ]
ആലാപനം : ഭവതരണി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഇളയരാജ
കടപ്പുറത്തൊരു [F
ആലാപനം : മഞ്ജരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഇളയരാജ