View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈശ്വര ...

ചിത്രംഅണ്ണന്‍ തമ്പി (2008)
ചലച്ചിത്ര സംവിധാനംഅൻ‌വർ റഷീദ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംരാഹുല്‍ രാജ്‌
ആലാപനംവിനീത്‌ ശ്രീനിവാസന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on May 8, 2011
 

ഈശ്വരാ പരമകൃഷ്ണാ
സച്ചിദാനന്ദ വിഗ്രഹാ
അനാദി ആദിർ ഗോവിന്ദഃ
സർവ കാരുണ്യഹ

ലാലീ ഹേ ലാലി ലാലിലോ
ലാലീ ഹേ ലാലി ലാലിലോ
ലാലി ലാലിലോ ലാലി ലാലിലോ ലാലി ലാലിലോ (2)

കണ്മണിയേ പുണ്യം നീ എന്നുയിരേ
നാളുകളായ് തേടുന്നേ ഇളം കുരുന്നേ (2)
കുഞ്ഞേ നീയോ മാറിൽ ചേരാനെന്നും
മൗനം പാടുന്നുണ്ടേ തനിയേ
കുഞ്ഞിക്കാലോ കാണാൻ വയ്യാതോരോ
ദുഃഖം ദൂരെ മായാൻ വാ കണ്ണേ പൊന്നേ നീ
(ലാലീ ഹേയ് ലാലീ...)


പതിവായ് മുഖമോ കണിയാകാം
എൻ മിഴിയോ പുതിയ ചേലണിയേ
കനവിൽ മഴവിൽക്കലയോടേ
നിറമെഴുതും കരളോ പൂവണിയേ
ഉണ്ണി പിറന്നേ കളമൊഴിയേ
മകയിരനാളോ തിരി തെളിയേ
കണിമലരേ നീ തുയിലുണരേ
ആരോമൽ വാവേ നീ
ഉരുകിയ നെഞ്ചിൽ കുളിരണിയേ
പുതിയൊരു കൊഞ്ചൽ കരകവിയേ
കുയിലുകളേ പാടൂ കൂടേ
(ലാലീ ഹേയ് ലാലീ...)


വെയിലും മഴയും പല നാളിൽ
നറുമലരിൻ കവിളിൽ വീണലിയെ
കളിയും ചിരിയും മിഴിനീരും
തെളിമണലിൻ വഴിയിൽ പോയ് മറയേ
ഉണ്ണി വളർന്നേ കിളിമകളേ
അരിയ കുറുമ്പിൻ പുലരികളിൽ
അരമണി മിന്നി കുരുവികളേ
അമ്പാടിത്തെല്ലേ നീ
കുടുകുടെയോടും പടവുകളിൽ
തളയുടേ നാദം തൊടി നിറയെ
മയിലുകളേ ആടൂ നീളേ
(ലാലീ ഹേയ് ലാലീ...)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on May 8, 2011



Eeswaraa paramakrishnaa
sachidaananda vigrahaa
anaadi aadir govinda
sarva kaarunyaha

laalee hey laali laalilo
laalee hey laali laalilo
laali laalilo lali laalilo laali laalilo (2)

kanmaniye punyam nee ennuyire
naalukalaay thedunne ilam kurunne (2)
kunje neeyo maaril cheraanennum
mounam paadunnunde thaniye
kunjikkaalo kaanaan vayyaathoro
dukham doore maayaan vaa kanne ponne nee
(laalee hey laali ...)


Pathivaay mukhamo kaniyaakaam
en mizhiyo puthiya chelaniye
kanavil mazhavilkkalayode
niramezhuthum karalo poovaniye
unni piranne kalamozhiye
makayira naalo thiri theliye
kanimalare nee thuyilunare
aaromal vaave nee
urukiya nenchil kuliraniye
puthiyoru konchal karakaviye
kuyilukale paadoo koode
(laalee hey laali ...)


Veyilum mazhayum pala naalil
narumalarin kavilil veenaliye
kaliyum chiriyum mizhineerum
thelimanalin vazhiyil poy maraye
unni valarnne kilimakale
ariya kurumpin pularikalil
aramani minni kuruvikale
ambaadithelle nee
kudukudeyodum padavukalil
thalayude naadam thodi niraye
mayilukale aadoo neele
(laalee hey laali ...)








ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെമ്പന്‍ കാളേ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : രാഹുല്‍ രാജ്‌
ചെക്കനു പേക്കാലി
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, അഫ്‌സല്‍, പ്രദീപ്‌ പള്ളുരുത്തി, സ്മിത നിഷാന്ത്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : രാഹുല്‍ രാജ്‌
കൈക്കുടന്ന പകര്‍ന്നൊരു
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : സുഭാഷ് ചേര്‍ത്തല   |   സംഗീതം : ജോജി ഹോണ്‍സ്