View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പറയൂ നിനക്കെന്നെ [മനോരമ ബോണസ്‌ ട്രാക്ക്‌] ...

ചിത്രംവീരാളിപ്പട്ട്(അനന്തം) (2007)
ചലച്ചിത്ര സംവിധാനംകുക്കു സുരേന്ദ്രന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംരാജീവ്‌ ഓ എന്‍ വി
ആലാപനംവിധു പ്രതാപ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010
പറയൂ നിനക്കെന്നെ ഇഷ്ടമാണെന്നെന്നൊന്നു
പറയൂ പതുക്കെയെൻ കാതിൽ (2)
പറയാതെ അറിയുന്ന കാര്യവും നേരിൽ നീ
പറയുമ്പോളതു കേൾക്കാൻ എന്തു സുഖം
എന്തു സുഖം......പറയൂ...
(പറയൂ...)



പുഴയും പനിച്ചു കിടക്കുന്ന വേനലിൽ
മുകിലിന്റെ സംഗീതം പോലെ (2)
തരുനിര വീണ്ടും തളിർക്കുമാറെങ്ങോ നിന്നൊരു
കുയിൽ പാടുന്ന പോലെ (2)
മൃദുദലമർമ്മരം പോലെ
കളമധുരമൊരീരടി പോലെ പറയൂ...
(പറയൂ...)


മഴയുടെ സംഗീത മേളയായെന്നോതും
മഴവില്ലിൻ നിറമൗനം പോലെ (2)
അലതല്ലും പാലപ്പൂ മണമാർന്നൊരാതിരാ
കുളിർ കാറ്റിൻ കുറുമൊഴി പോലെ (2)
കരളിന്റെ നേർമൊഴി പോലെ
ഇണക്കിളിയുടെ മറുമൊഴി പോലെ പറയൂ
(പറയൂ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 30, 2011

Parayoo ninakkenne ishtamaanennonnu
parayoo pathukkeyen kaathil (2)
parayaathe ariyunna kaaryavum neril nee
parayumpolathu kelkkan enthu sukham
enthu sukham..parayoo
(Parayoo..)

Puzhayum panichu kidakkunna venalil
mukilinte samgeetham pole (2)
tharunira veendum thalirkkumaarengo ninnoru
kuyil paadunna pole (2)
mrudula marmmaram pole
kalamadhuramoreeradi pole parayooo..
(Parayoo..)

Mazhayude samgeetha melayaayennothum
mazhavillin niramounam pole (2)
ala thallum paalappoo manamaarnnoraathiraa
kulir kaattin kurumozhi pole (2)
karalinte nermozhi pole
inakkiliyude nermozhi pole
(Parayoo..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലിലയും
ആലാപനം : മഞ്ജരി, വിനീത്‌ ശ്രീനിവാസന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിശ്വജിത്ത്
ആലിലയും
ആലാപനം : മഞ്ജരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിശ്വജിത്ത്
ഇളനീരിൻ തേൻകുടം
ആലാപനം : കെ എസ്‌ ചിത്ര, അന്‍വര്‍ സാദത്ത്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിശ്വജിത്ത്
ശംഖനാദം [ഫില്ലർ ഫ്രം അപരിചിത]
ആലാപനം : അന്‍വര്‍ സാദത്ത്, സരസ്വതി ശങ്കർ, വിശ്വജിത്ത്   |   രചന : സോഹന്‍ ലാല്‍   |   സംഗീതം : വിശ്വജിത്ത്
ശരറാന്തലിന്നു രാവില്‍
ആലാപനം : ശ്രീനിവാസ്   |   രചന : പ്രസാദ് പിഷാരടി   |   സംഗീതം : വിശ്വജിത്ത്
ശരദിന്ദുവാല്‍ (മനോരമ ബോണസ്‌ ട്രാക്ക്‌)
ആലാപനം : ജി വേണുഗോപാല്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രാജീവ്‌ ഓ എന്‍ വി