View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എരികനല്‍ കാട്ടില്‍ ...

ചിത്രംഒരു യാത്രാമൊഴി (1997)
ചലച്ചിത്ര സംവിധാനംപ്രതാപ്‌ പോത്തന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഇളയരാജ
ആലാപനംഇളയരാജ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010
 
എരികനല്‍ കാറ്റില്‍ ഉള്ളം പൊള്ളും പോലെ
കരിമഴക്കാറില്‍ കണ്ണീര്‍ പെയ്യും പോലെ
രണ്ടു സമുദ്രങ്ങൾ ഒന്നായി ചേരും പോലെ
ഓ...നെഞ്ചിൽ വിങ്ങി പൊങ്ങും
തീരാനൊമ്പരം.....
(എരികനല്‍ .....)

അറിയാതലിഞ്ഞുചേർന്നു നിഴലും നിലാവുമായി
ഓ...അഭിശാപയാഗാഗ്നിയും
ഓ...മനം നൊന്തു നൊന്തു മുളംതണ്ടു പോലെ
കന്നി തൊട്ടില്‍ പാട്ടായി നിന്‍ കാതോരം
കൊഞ്ചി പാടാൻ ഈ ജന്മം പോരല്ലൊ
മനസ്സെ ഓ.. മനസ്സേ...
(എരികനല്‍ ....)

ഏതേതു ഗംഗയാമോ ജല തീർത്ഥമാടുവാൻ ഓ..ഓ...
ഏതേതു പുണ്യോദയംനിറുകില്‍ തലോടുവാൻ ഓ..ഓ...
സ്വയം പെയ്തൊങ്ങാം മുകില്‍ ചീന്തു ജന്മം
കണ്ണീരാറ്റിൽ ചിറ്റോള കോളല്ലോ
മാരികാറ്റില്‍ മൺതോണി തുഴയെങ്ങോ
മനസ്സെ ഓ.. മനസ്സേ...
(എരികനല്‍ ....)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on September 16, 2010
 
Erikanal kaattil ullam pollum pole
Karimazhakkaaril kanneer peyyumpole
Randu samudrangal onnaayi cherum pole
Oh..nenchil vingi pongum
Theeraanomparam
(Erikanal..)


Ariyaathalainju chernnu nizhalum nilaavumaay
Oh..abhishaapa yaagaagniyum
Oh.. manam nonthu nonthu mulamthandu pole
Kannithottil paattaayi nin kaathoram
Konchi paadaan ee janmam porallo
Manasse oh..manasse
(Erikanal..)


Ethethu gamgayaamo jala theerthamaaduvaan oh..oh..
Ethethu punyodayam nirukil thaloduvaan oh..oh..
Swayam peythodungaam mukil cheenthu janmam
Kanneeraatil chittolakolallo
Maarikkaattil manthoni thuzhayengo
(Erikanal..)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാക്കാല കണ്ണമ്മ (Movie version)
ആലാപനം : ഇളയരാജ, അരുണ്‍മൊഴി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
പൊന്‍വെയിലിലേ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
കാക്കാല കണ്ണമ്മാ
ആലാപനം : എം ജി ശ്രീകുമാർ, എസ്‌ പി ബാലസുബ്രഹ്മണ്യം, എം എസ്‌ വിശ്വനാഥന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
മഞ്ഞോലും രാത്രി
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
തൈമാവിന്‍ തണലില്‍
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
എരികനല്‍ കാട്ടില്‍
ആലാപനം : എം എസ്‌ വിശ്വനാഥന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ