View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഗോകുലബാലാ ...

ചിത്രംപാര്‍ത്ഥന്‍ കണ്ട പരലോകം (2008)
ചലച്ചിത്ര സംവിധാനംപി അനില്‍
ഗാനരചനകൈതപ്രം
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംജാസ്സീ ഗിഫ്റ്റ്‌

വരികള്‍

Added by Salam Kottayam on July 19, 2011

കാലികള്‍ മേയ്ച്ചു നടന്നു കണ്ണന്‍
നല്ല കാര്‍നിറം പൂണ്ടു വളര്‍ന്നു കണ്ണന്‍
മണ്ണപ്പം ഉണ്ടാക്കി വെച്ചു കണ്ണന്‍
മണ്ണില്‍ കൊണ്ടിട്ടതെല്ലാം കളഞ്ഞു കണ്ണന്‍

തദ്ധിന ധിം ധിന ധിം ധിന ധിം താ (2 )

ഗോകുല പാല ബാലകാ ഗോപികമാരുടെ കാമുകാ
ഉണ്ണിക്കണ്ണാ വാ എന്‍ ഉണ്ണിക്കണ്ണാ വാ
പടമുടുത്ത വല്ലഭാ കപട നാട്യ സൂത്രകാ
ഉണ്ണിക്കണ്ണാ വാ എന്‍ ഉണ്ണിക്കണ്ണാ വാ
വെണ്ണ കട്ട കുറുമ്പനായ് കലമുടച്ച കറുമ്പനായ്
താലിക്കൊലും കയ്യില്‍ കൊണ്ടേ വാ
ഓടത്തണ്ടാല്‍ ചുണ്ടില്‍ ചേർത്തേ വാ കള്ളക്കണ്ണാ
(ഗോകുല പാല...)

തുകിലെടുത്ത് തൊഴുതു നിർത്തിയന്നു നീ
പിന്നെ തുയിലുണർത്തി രാസകേളിയാടി നീ
കണ്ടു കണ്ടു നില്‍ക്കെ മായയാടി നീ
നിന്റെ ലീല കൊണ്ട് ലോകമാകെ മാറ്റി നീ
താളത്തില്‍ താളത്തില്‍ കാളിയമര്‍ദ്ദനം തദ്ധിമി തദ്ധിമി തിമിതോം
തക മേളത്തില്‍ മേളത്തില്‍ മുപ്പത്തിമുക്കോടി ദേവകളാടുന്നു തിമിതോം
ജയകൃഷ്ണ ഹരേ ജയകൃഷ്ണ ഹരേ ജയകൃഷ്ണ ഹരേ...
തദ്ധിന ധിം ധിന ധിം ധിന ധിം താ (2 )
(ഗോകുല പാല...)
(കാലികള്‍ മേയ്ച്ചു )

മാമനോട് മല്ലയുദ്ധമാടി നീ
പെരിയ മലയെടുത്ത് മഴയകറ്റി നിന്നു നീ
അസുരനോട് സന്ധിചെയ്തോരില്ല നീ
എന്നുമര്‍ജ്ജുനന്റെ തോഴനായി കഴിഞ്ഞു നീ
കണ്ടിട്ടും കണ്ടിട്ടും കണ്ടില്ലല്ലോ ചിലര്‍
കണ്ണാരകണ്ണന്റെ കളികള്‍
ഒട്ടും കേട്ടിട്ടും കേട്ടിട്ടും കേട്ടില്ലല്ലോ
ചിലര്‍ അഞ്ജന കണ്ണന്റെ വിളികള്‍
ഹരികൃഷ്ണ ഹരേ ഹരികൃഷ്ണ ഹരേ ഹരികൃഷ്ണ ഹരേ

തദ്ധിന ധിം ധിന ധിം ധിന ധിം താ
തദ്ധിന ധിം ധിന ധിം ധിന ധിം താ
(ഗോകുല പാല...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെണ്ണിലാ
ആലാപനം : ഉണ്ണി മേനോന്‍, ഗംഗ   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
പടവാളിന്‌
ആലാപനം : പ്രദീപ്‌ പള്ളുരുത്തി, ദീപക് യതീന്ദ്രദാസ്   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍