View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താഴമ്പൂവേ ...

ചിത്രംമേല്‍വിലാസം ശരിയാണ്‌ (2003)
ചലച്ചിത്ര സംവിധാനംപ്രദീപ് ചൊക്ലി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംപാലക്കാട് കെ എല്‍ ശ്രീറാം
ആലാപനംവി ദേവാനന്ദ്‌, അപർണ്ണാ രാമചന്ദ്രൻ

വരികള്‍

Added by madhavabhadran on January 27, 2011
 
(പു) താഴമ്പൂവേ മഴയുടെ മുത്തുണ്ടോ
(സ്ത്രീ) മാറില്‍ തത്തും കുളിരിനു ചൂടുണ്ടോ
(പു) മേലെമുകിലിന്‍ നീലവിരിയില്‍
(സ്ത്രീ) മേനിയഴകിന്‍ പീലിയൂരിയോ
(പു) നീഹാര ചന്ദ്രികേ കൂടെ വന്നോട്ടേ
(പു) താഴമ്പൂവേ
(സ്ത്രീ) മഴയുടെ മുത്തുണ്ടോ
(പു) മാറില്‍ തത്തും
(സ്ത്രീ) കുളിരിനു ചൂടുണ്ടോ

(പു) കളിവാക്കിന്‍ ചില്ലയുലഞ്ഞും
കളഭത്തിന്‍ ചെപ്പു തുറന്നും
നിറദാവില്‍ നിന്നെ നോക്കി തെന്നലെത്തുമ്പോള്‍
(സ്ത്രീ) വിരലാലെന്‍ ചുണ്ടിലുഴിഞ്ഞും
വരവീണക്കമ്പിയുണര്‍ന്നും
പുലര്‍മഞ്ഞിന്‍ പൂത്തൊരുങ്ങാന്‍ പൂക്കള്‍ തേടുമ്പോള്‍
(പു) പൊന്നേ നിന്റെ പൂമുഖം
മിന്നും തിങ്കളാകവേ
ഒരു വാനമ്പാടിയിന്നും പാടിയാലോലം

(പു) താഴമ്പൂവേ
(സ്ത്രീ) മഴയുടെ മുത്തുണ്ടോ
(പു) മാറില്‍ തത്തും
(സ്ത്രീ) കുളിരിനു ചൂടുണ്ടോ

(സ്ത്രീ) കുറുവേണിപ്പുള്ളുകള്‍ പാടും
മലര്‍വാകക്കൊമ്പിലിരുന്നും
കൊതിയോടെ കൊക്കുരുമ്മും കുഞ്ഞുമൈനകളേ
(പു) ചിറകിന്മേല്‍ ചിറകു പിണച്ചും
ചിരിമൊട്ടില്‍ ചുണ്ടു പതിച്ചും
കനവിന്മേല്‍ കൂടു കൂട്ടും കുഞ്ഞുതുമ്പികളേ
(സ്ത്രീ) എന്തേ ചൊല്ലി നിങ്ങളെന്‍
നെഞ്ചോടൊട്ടി ഇന്നലെ
(പു) ഒരു നാണം കൊണ്ടു ചോക്കും കാതിലാലോലം

(പു) താഴമ്പൂവേ മഴയുടെ മുത്തുണ്ടോ
മാറില്‍ തത്തും കുളിരിനു ചൂടുണ്ടോ
(സ്ത്രീ) മേലെമുകിലിന്‍ നീലവിരിയില്‍
മേനിയഴകിന്‍ പീലിയൂരിയോ
(പു) നീഹാര ചന്ദ്രികേ കൂടെ വന്നോട്ടേ
(പു) താഴമ്പൂവേ
(സ്ത്രീ) മഴയുടെ മുത്തുണ്ടോ
(പു) മാറില്‍ തത്തും
(സ്ത്രീ) കുളിരിനു ചൂടുണ്ടോ


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 24, 2011

Thaazhampoove mazhayude muthundo
maaril thathum kulirinu choodundo
mele mukilin neelaviriyil
meniyazhakin peeliyooriyo
neehaarachandrike koode vannotte
(thaazhampoove...)

Kalivaakkin chillayulanjum
kalabhathin cheppu thurannum
niradaavil ninne nokki thennalethumpol
viralaalen chundiluzhinjum
varaveenakkampiyunarnnum
pularmanjin poothorungaan pookkal thedumpol
ponne ninte poomukham
minnum thinkalaakave
oru vaanampaadiyinnum paadiyaalolam
(thaazhampoove...)

Kuruvenippullukal paadum
malarvaakakkompilirunnum
kothiyode kokkurummum kunjumainakale
chirakinmel chiraku pinachum
chirimottil chundu pathichum
kanavinmel koodu koottum kunjuthumpikale
enthe cholli ningalen
nenchodotti innale
oru naanam kondu chokkum kaathilaalolam
(thaazhampoove...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താഴ്‌വാരം
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
കന്നിക്കാവടി
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
നീലക്കുയിലേ ഓടക്കുഴലൂതി
ആലാപനം : വിധു പ്രതാപ്‌, അജിമോൾ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
വാടാമല്ലി പൂവും
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
ദൂരെയോ മേഘരാഗം
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
പുഴ പാടുമീ പാട്ടിൽ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
തിരുതാളത്തുടി വേണം
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
പുഴ പാടുമീ പാട്ടിൽ
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം