Edavamaasapperum Mazha ...
Movie | Makalkku (2005) |
Movie Director | Jayaraj |
Lyrics | Anil Panachooran |
Music | Ramesh Narayan |
Singers | Dhanu Jayaraj |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Dr. Susie Pazhavarical idavamaasapperum mazha peytha raavathil kulirinnu koottaayi njaan nadannu iravinte nombaram poloru kunjinte thengalen kaathil pathinju theruvinte konilaa peedikathinnayil oru kochu kunjin karachil irulum thurannu njaan avideykku chellumbol idanenchariyaathe thengi nagarathilokke alayunna bhraanthiye peedikathinnayil kandu nagnayaamavalude thuda chernnu pidayunnu chorapputhappitta kunjum arikathaduthithaa chaavaali naaykkalum oru drishtisaakshiyaay njaanum ammayude novariyillayaa bhraanthi kunjine kanchimmi nokki aalambamillaathe karayunna kunjinu paalilla paalnilaavilla ee therivinnoranaadhaye thannittu poyaval novum nira maarumaay raathriyude laalanaykkaay thuna thedi aarokkeyo vannu poyi koottathilaaro koduthu aa bhraanthikku udarathil oruthulli beejam bharanaarthivarggangal aarum arinjulla udarathile raasamaattam ulakathilevideyum thakidam mariyunna bharanathilallayo nottam bhraanthi than prajnayil pevisham kuthunna raavukal ethrayo maanju maanjilla maanushaa nee cheytha neethi than thelivaayi bhroonam valarnnu uduthunikkillaatha maruthuni kondaval garbham puthachu nadannu avalariyaatheyaval yajnathile paapabhukkaayi dushkeerthi nedi ee theruvilavale kallerinju kiraatharaam pakalmaanya maarjjaara varggam ee theruvinnoranaathaye thannittu poyaval thengunna mounamaay bhraanthi oru madiyum thudiykkunna jeevanum ee kadathinnayil bandhamattappol kandavar kandillayennu nadippavar nindichukondeyakannu njaanini enhennariyaathe nilkkave en kannil oru thulli baashpam..... en kannil oru thulli baashpam..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍ കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു ഇരവിന്റെ നൊമ്പരംപോലൊരു കുഞ്ഞിന്റെ തേങ്ങലെന്‍ കാതില്‍പ്പതിഞ്ഞു തെരുവിന്റെ കോണിലാ പീടികത്തിണ്ണയില്‍ ഒരു കൊച്ചുകുഞ്ഞിന് കരച്ചില് ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ- ളിടനെഞ്ചറിയാതെ തേങ്ങി... നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ പീടികത്തിണ്ണയില്‍ കണ്ടു നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു ചോരപ്പുതപ്പിട്ട കുഞ്ഞും അരികത്തടുത്തിതാ ചാവാലിനായ്ക്കളും ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും അമ്മയുടെ നോവാറായില്ല - ആ ഭ്രാന്തി കുഞ്ഞിനെ കണ്ചിമ്മി നോക്കി ആലംബമില്ലാതെ കരയുന്ന കുഞ്ഞിന് പാലില്ല പാല്‍നിലാവില്ല ഈ തെരുവിന്നൊരനാഥയെ തന്നിട്ടു- പോയവള്‍ നോവും നിറമാറുമായ് രാത്രിയുടെ ലാളനയ്ക്കായ് തുണതേടി- യാരൊക്കെയോ വന്നു പോയി കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക് ഉദരത്തിലൊരു തുള്ളി ബീജം ഭരണാര്‍ത്ഥിവര്‍ഗ്ഗങ്ങളാരും അറിഞ്ഞില്ല ഉദരത്തിലെ രാസമാറ്റം ഉലകത്തിലെവിടെയും തകിടംമറിയുന്ന ഭരണത്തിലല്ലയോ നോട്ടം ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന രാവുകളെത്രയോ മാഞ്ഞു മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍ തെളിവായി ഭ്രൂണം വളര്‍ന്നു ഉടുതുണിയ്ക്കില്ലാത്ത മറുതുണികൊണ്ടവള്‍ ഗര്‍ഭം പുതച്ചു നടന്നു അവളറിയാതവള്‍ യജ്ഞത്തിലെ പാപഭുക്കായി ദുഷ്കീര്‍ത്തി നേടി ഈ തെരുവിലവളെ കല്ലെറിഞ്ഞു കിരാതരാം പകല്‍മാന്യമാര്‍ജ്ജാരവര്‍ഗ്ഗം ഈ തെരുവിന്നൊരനാഥയെ തന്നിട്ടു- പോയവള്‍ തേങ്ങുന്ന മൗനമായ് ഭ്രാന്തി ഒരു മടിയും തുടിയ്ക്കുന്ന ജീവനും ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍ കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍ നിന്ദിച്ചുകൊണ്ടേ അകന്നു ഞാനിനി എന്തെന്നറിയാതെ നില്‍ക്കവെ എന്‍ കണ്ണിലൊരു തുള്ളി ബാഷ്പം ..... എന്‍ കണ്ണിലൊരു തുള്ളി ബാഷ്പം ..... |
Other Songs in this movie
- Idavamaasapperum Mazha
- Singer : Balachandran Chullikkad | Lyrics : Anil Panachooran | Music : Ramesh Narayan
- Baharon Ko Chaman
- Singer : Hariharan | Lyrics : Rifat Sulthan | Music : Ramesh Narayan
- Paavakali
- Singer : Jassie Gift, Madhusree Narayan | Lyrics : Kaithapram | Music : Ramesh Narayan
- Mukilin Makale
- Singer : Manjari | Lyrics : Kaithapram | Music : Ramesh Narayan
- Chaanchaadiyaadi
- Singer : Gayathri Asokan | Lyrics : Kaithapram | Music : Ramesh Narayan
- Chaanchaadiyaadi
- Singer : Adnan Sami | Lyrics : Kaithapram | Music : Ramesh Narayan
- Paavakali [Karaoke with Madhuree]
- Singer : Madhusree Narayan | Lyrics : Kaithapram | Music : Ramesh Narayan